Connect with us

തന്നെ റാഗ് ചെയ്യാന്‍ വന്നപ്പോഴാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്, നേരത്തിലേയ്ക്ക ക്യാമറ മാന്‍ ആയി ആയിരുന്നു വിളിച്ചിരുന്നത്

Malayalam

തന്നെ റാഗ് ചെയ്യാന്‍ വന്നപ്പോഴാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്, നേരത്തിലേയ്ക്ക ക്യാമറ മാന്‍ ആയി ആയിരുന്നു വിളിച്ചിരുന്നത്

തന്നെ റാഗ് ചെയ്യാന്‍ വന്നപ്പോഴാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്, നേരത്തിലേയ്ക്ക ക്യാമറ മാന്‍ ആയി ആയിരുന്നു വിളിച്ചിരുന്നത്

വളരെ ചുരുങ്ങിയ ചിത്രങ്ങല്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് കൃഷ്ണ ശങ്കര്‍. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെയാണ് കൃഷ്ണ ശങ്കറിനെ മലയാള സിനിമാ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഇപ്പോഴിതാ നായകവേഷത്തിലെത്താനൊരുങ്ങുകയാണ് താരം. കുടുക്ക് 2025, കൊച്ചാള്‍ എന്നീ ചിത്രങ്ങളിലൂടെയാണ് കേന്ദ്ര കഥാപാത്രമായി കൃഷ്ണ ശങ്കര്‍ എത്തുന്നത്. ആദ്യമായി സിനിമയിലെത്തിയതും അല്‍ഫോണ്‍സ് പുത്രനെയും ശബരീഷിനെയും ഷറഫുദ്ദീനെയുമെല്ലാം പരിചയപ്പെട്ടതിന്റെയും സൗഹൃദത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവെക്കുകയാണു കൃഷ്ണ ശങ്കര്‍ ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ ്ഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

അല്‍ഫോണ്‍സ് എന്റെ സീനിയറായിരുന്നു. എം.ഇ.എസ് കോളേജ് മാറമ്പള്ളിയില്‍ ഞാന്‍ ബികോമും അവന്‍ ബി.ബി.എയുമായിരുന്നു. ഞാനും ശബരിയും തൊബാമയുടെ സംവിധായകന്‍ മോസിനും ഒരേ ക്ലാസിലായിരുന്നു. എന്നെ റാഗ് ചെയ്യാന്‍ വന്നപ്പോഴാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്. അവിടുന്ന് തുടങ്ങിയ സൗഹൃദം പിന്നീടു സിനിമാ ചര്‍ച്ചയായി വളര്‍ന്നു. ഡിഗ്രിയ്ക്കു ശേഷം അല്‍ഫോണ്‍സ് ചെന്നൈയിലേക്കു പഠിക്കാന്‍ പോയി. ഞാന്‍ സിനിമാട്ടോഗ്രഫി പഠിക്കാന്‍ സന്തോഷ് ശിവന്‍ സാറിന്റെ ശിവന്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു. അവിടുത്തെ പ്രോജക്ട് ചെയ്യാനായിട്ടാണ് അല്‍ഫോണ്‍സ് നേരം ഷോട്ട് ഫിലിം എടുക്കുന്നത്. അതിന്റെ ക്യാമറ ചെയ്യാനാണു എന്നെ വിളിക്കുന്നത്.

എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് നേരം സിനിമയാക്കിയപ്പോള്‍ ഒരു കഥാപാത്രം തന്നു. നേരത്തിലെ അഭിനയം നന്നായതുകൊണ്ടായിരിക്കണം പ്രേമത്തില്‍ കോയ എന്ന മുഴുനീള കഥാപാത്രത്തെ നല്‍കാന്‍ അല്‍ഫോണ്‍സ് തയ്യാറായതെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു. പ്രേമത്തിലെ കോയ വഴിയാണു എനിക്ക് ഒട്ടുമിക്ക അവസരങ്ങളും ലഭിച്ചത്. പ്രേമത്തിന്റെയും നേരത്തിന്റെയും സെറ്റിലുള്ളവരെല്ലാം വര്‍ഷങ്ങളായി പരിചയമുള്ളവരായിരുന്നു. അതായിരുന്നു, അതിന്റെ പ്രത്യേകത. ഞാനും സിജു വില്‍സണും ആറാം ക്ലാസില്‍ ഒന്നിച്ചു പഠിച്ചവരാണ്. ഷറഫുദ്ദീനും താനും പ്ലസ് ടുവില്‍ ഒന്നിച്ചു പഠിച്ചതാണ്. അതുകൊണ്ടു തന്നെ അവരോടെല്ലാം എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.

More in Malayalam

Trending

Recent

To Top