Connect with us

‘അഡാറ് ലവ് ഹിന്ദി റിലീസ് കണ്ട് യൂട്യൂബ് ചാനലില്‍ കിടന്ന് ചില മലയാളികള്‍ കരയുന്നത് കണ്ടാല്‍ ചിരി വരും; നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാന്‍ പാടില്ല എന്ന് ഉണ്ടോ?’

Malayalam

മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ‘ഒരു അഡാറ് ലവ്’ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കാഴ്ചക്കാരെയും മികച്ച പ്രതികരണങ്ങളും സ്വന്തമാക്കിയിരുന്നു. എന്നാല്‍ സിനിമയെ വിമര്‍ശിച്ച് എത്തുന്ന മലയാളികളെ കണ്ടാല്‍ ചിരി വരുമെന്ന് ഒമര്‍ ലുലു ഇപ്പോള്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”സത്യം പറഞ്ഞാ ചിരി വരും അഡാറ് ലവ് ഹിന്ദി ഡബ് റിലീസ് ചെയ്ത യൂട്യൂബ് ചാനലില്‍ കിടന്ന് ചില മലയാളികള്‍ കരയുന്നത് കണ്ടാ… നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാന്‍ പാടില്ല എന്ന് ഉണ്ടോ?” എന്നാണ് ഒമര്‍ ലുലു ചോദിക്കുന്നത്. ഏക് ധന്‍സു ലവ് സ്റ്റോറി എന്ന പേരിലാണ് ഹിന്ദി റീമേക്ക് എത്തിയത്. നൂറിന്‍ ഷെരീഷ് അവതരിപ്പിച്ച ഗാഥ എന്ന കഥാപാത്രത്തിന് അഭിനന്ദനപ്രവാഹമാണ്. ഏപ്രില്‍ 29ന് റിലീസ് ചെയ്ത സിനിമ 44 മില്യണ്‍ ആള്‍ക്കാരാണ് കണ്ടിരിക്കുന്നത്.

അതേസമയം, അഡാറ് ലവിന്റെ കന്നഡ, തമിഴ് റീമേക്കുകളും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനരംഗത്തിലൂടെ തന്നെ ലോകം മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. എന്നാല്‍ താരത്തിന് നേരെ ഹെയ്റ്റ് ക്യാമ്പയ്ന്‍ ആരംഭിക്കുകയും സിനിമക്കെതിരെ ഡിസ്ലൈക്ക് ക്യാമ്പെയ്നും നടന്നിരുന്നു.

More in Malayalam

Trending

Recent

To Top