Connect with us

4 തിരക്കഥകളും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റുകളും കയ്യിലുണ്ട്; സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു; അല്‍ഫോണ്‍സ് പുത്രന്‍

Malayalam

4 തിരക്കഥകളും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റുകളും കയ്യിലുണ്ട്; സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു; അല്‍ഫോണ്‍സ് പുത്രന്‍

4 തിരക്കഥകളും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റുകളും കയ്യിലുണ്ട്; സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു; അല്‍ഫോണ്‍സ് പുത്രന്‍

മലയാളികള്‍ക്ക് അല്‍ഫോണ്‍സ് പുത്രനെന്ന സംവിധായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ തന്റെ കൈയില്‍ നാല് തിരക്കഥകള്‍ റെഡിയായി ഇരിപ്പുണ്ടെന്ന് പറയുകയാണ് സംവിധായകന്‍. ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി നല്‍കിയ കുറിപ്പിലാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ തുടങ്ങാനായി താന്‍ ചില സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുകയാണ് എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

‘ബ്രോ നിങ്ങള്‍ സോഷ്യല്‍ മീഡിയ വിട്ട് അല്‍പ്പം യാത്ര ചെയ്യൂ. അത് നിങ്ങള്‍ക്ക് ആശ്വാസം ഉണ്ടാക്കും. അപ്പോള്‍ അടുത്ത ചിത്രത്തിനായുള്ള മികച്ച പ്ലോട്ടുമായി തിരികെ വരാം’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഈ കമന്റിനാണ് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കിയത്.

‘സ്‌ക്രിപ്റ്റ് ഒന്നും ചെയ്യാതെ ഞാന്‍ വെറുതെ ഇരിക്കുകയാണെന്ന് നിങ്ങള്‍ കരുതിയോ? പ്രേമം, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഞാന്‍ 4 തിരക്കഥകളും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റുകളും എന്റെ പക്കലുണ്ട്. ഞാന്‍ ഒരുപാട് ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. കുറച്ച് സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. അത്രേയുള്ളു’ എന്നാണ് സംവിധായകന്റെ മറുപടി.

അതേസമയം, ‘ഗോള്‍ഡ്’ ആയിരുന്നു അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ എത്തിയ സിനിമ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. ഇതോടെ സംവിധായകനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പിന്നാലെ സിനിമ പാരാജയമാകാന്‍ പൃഥ്വിരാജും നിര്‍മ്മാതാവും അടക്കം കാരണക്കാരാണെന്ന് ആരോപിച്ച് അല്‍ഫോണ്‍സ് രംഗത്തെത്തിയിരുന്നു. ആകെ മൂന്ന് സിനിമകള്‍ മാത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ‘നേരം’, ‘പ്രേമം’ എന്നീ സിനിമകള്‍ ഹിറ്റ് ആയിരുന്നു. എന്നാല്‍ പിന്നീട് വന്ന ഗോള്‍ഡ് പ്രതീക്ഷ തകര്‍ക്കുകയായിരുന്നു.

More in Malayalam

Trending