Connect with us

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങമാര്‍ക്കും ഇഷ്ടമല്ല, ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നു; താന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

Malayalam

മലയാളികള്‍ക്ക് സുപരിചിതനാണ് അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങമാര്‍ക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറിക്കുന്നു. താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടുമെന്നും അദ്ദേഹം കുറിച്ചു.

‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മയ്ക്കും അച്ഛനും പെങ്ങമാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’, എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്.

അതേസമയം, പൃഥ്വിരാജ് നയന്‍താര എന്നിവര്‍ ഒരുമിച്ചെത്തിയ ഗോള്‍ഡ് എന്ന ചിത്രമാണ് അല്‍ഫോണ്‍സിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇനി താന്‍ സിനിമകള്‍ ചെയ്യുന്നില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചിരുന്നു.

തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് സ്വയം കണ്ടുപിടിച്ചെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം തിയേറ്റര്‍ ഉടമകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ ഒഴുക്കിയ കണ്ണീരിന് എനിക്ക് ശരിയായ നഷ്ടപരിഹാരം വേണം. ഒപ്പം നശിപ്പിക്കാന്‍ നിങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ അനുവദിച്ച എല്ലാ എഴുത്തുകാരെയും. ശേഷം സിനിമ ചെയ്യണമോ വേണ്ടയോ എന്ന് അല്‍ഫോണ്‍സ് പുത്രന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top