Malayalam
എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മണികണ്ഠൻ ആചാരി
എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മണികണ്ഠൻ ആചാരി
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ആളാണ് മണികണ്ഠൻ ആചാരി. കമ്മട്ടിപ്പാടത്തിലൂടെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ മണികണ്ഠന്‍ മലയാളത്തിലെ അതുല്യ നടന്മാരുടെ പട്ടികയിലേക്കാണ് നടന്നുകയറിയത്.
രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
തന്റെ അവകാശമായ റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷമാണ് നടന്‍ അറിയിക്കുന്നത്. റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. ‘അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം’, എന്നാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്.
പിന്നാലെ നിരവധി പേർ താരത്തോട് ചോദ്യങ്ങളുമായി എത്തി. പുതി വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവായിട്ടേ ഉള്ളൂ എന്നാണ് താരം ആരാധകരോട് പറഞ്ഞത്.
