തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അഭിനന്ദിച്ച് പ്രശസ്ത തമിഴ് നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ കസ്തൂരി ശങ്കര്‍. കനത്ത മഴയില്‍ നാശം വിതച്ച തമിഴ്നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ആണ് കസ്തൂരിയുടെ അഭിനന്ദനം.
ഒരു അഭിഭാഷക കൂടിയാണ് കസ്തൂരി. നടി സ്റ്റാലിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മുന്‍ എഐഎഡിഎംകെ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവും നടത്തി.
ചെന്നൈയിലെ പരിതാപകരമായ അവസ്ഥയില്‍ കസ്തൂരി മാത്രമല്ല തന്റെ രോഷം പ്രകടിപ്പിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് ചേരനും ചെന്നൈയിലെ വെള്ളക്കെട്ട് തടയാന്‍ ഏറ്റെടുത്ത പദ്ധതി മോശമായി നടപ്പാക്കിയതിന് മുന്‍ എഐഎഡിഎംകെ ഭരണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഞായറാഴ്ച രംഗത്തെത്തിയിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...