Actress
നടിയും ബിജെപി നേതാവുമായ കസ്തൂരി ഒളിവിൽ!
നടിയും ബിജെപി നേതാവുമായ കസ്തൂരി ഒളിവിൽ!
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കസ്തൂരി. ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇപ്പോഴിതാ നടി ഒളിവിലാണെന്നാണ് പുറത്ത് വരുന്ന വിവരം. തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധം രൂക്ഷമായിരുന്നു.
ഇതിന് പിന്നാലെയാണ് നടി ഒളിവിൽ പോയതായുള്ള വിവരങ്ങൾ പുറത്തെത്തുന്നത്. രാജാക്കൻമാരുടെ അന്ത:പുരങ്ങളിൽ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിൻമുറക്കാരാണ് തെലുങ്കർ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിനുപിന്നാലെ നടിയ്ക്കെതിരെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രതിഷേധമുയർന്നിരുന്നു.
ന്നൈയിലും മധുരയിലും കസ്തൂരിയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയെത്തുടർന്ന് പോലീസ് കസ്തൂരിയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ ഇവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. കസ്തൂരിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പിന്നാലെയാണ് ഒളിവിലാണെന്നുള്ള വിവരം പുറത്താകുന്നത്.
നേരത്തെ, ആരോപണങ്ങൾ നിഷേധിച്ച് നടി രംഗത്തെത്തിയിരുന്നു. താനൊരു ബ്രാഹ്‌മണ സ്ത്രീ ആയതുകൊണ്ടാണ് ചിലർ നുണപ്രചാരണം നടത്തുന്നതെന്നാണ് കസ്തൂരി പറഞ്ഞത്. തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. തന്റെ പരാമർശത്തെ ചിലർ വളച്ചൊടിക്കുകയായിരുന്നു. തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ് എന്നും കസ്തൂരി കുറ്റപ്പെടുത്തിയിരുന്നു.