Connect with us

‘രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു’; വീട് വച്ച് നല്‍കുമെന്ന് വാക്ക് നല്‍കി രാഘവ ലോറന്‍സ്

News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സൂര്യ നായകനായി പുറത്തെത്തിയ ജയ് ഭീം എന്ന ചിത്രം. പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തില്‍ സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതിയ്ക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. സിനിമയില്‍ സെങ്കിനിക്ക് വീടും പണവും പ്രഖ്യാപിക്കുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല.

ഇപ്പോഴും ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി താമസിക്കുന്നത്. ഇതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ രാഘവ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു. പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് താരം അറിയിച്ചു.

‘രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു’ എന്ന് രാഘവ ലോറന്‍സ് വ്യക്തമാക്കി.

More in News

Trending

Recent

To Top