Connect with us

കമല്‍ഹസന്റെ വിക്രമില്‍ ആ സുപ്രധാന വേഷം ചെയ്യുന്നത് കാളിദാസ് ജയറാം!?; വിവരങ്ങള്‍ ഇങ്ങനെ

Malayalam

കമല്‍ഹസന്റെ വിക്രമില്‍ ആ സുപ്രധാന വേഷം ചെയ്യുന്നത് കാളിദാസ് ജയറാം!?; വിവരങ്ങള്‍ ഇങ്ങനെ

കമല്‍ഹസന്റെ വിക്രമില്‍ ആ സുപ്രധാന വേഷം ചെയ്യുന്നത് കാളിദാസ് ജയറാം!?; വിവരങ്ങള്‍ ഇങ്ങനെ

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് കാളിദാസ് ജയറാം. നടന്‍ ജയറാമിന്റെ മകന്‍ എന്ന നിലയിലും, ബാലതാരമായി സിനിമയില്‍ എത്തിയതു മുതല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ കാളിദാസ് കമല്‍ഹന്‍ പ്രധാന വേഷത്തിലെത്തുന്ന വിക്രമില്‍ ജോയിന്‍ ചെയ്തു എന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തില്‍ കാളിദാസ് കമല്‍ഹാസന്റെ മകനായാണ് അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല.

മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് കമല്‍ഹാസന്‍ നായകനാകുന്ന വിക്രം. ഫഹദ് ഫാസില്‍, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top