News
കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് കോവിഡ് പോസിറ്റീവ് ആയി; നടി ഇഷ ഗുപ്തയ്ക്ക് കോവിഡ്
കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് കോവിഡ് പോസിറ്റീവ് ആയി; നടി ഇഷ ഗുപ്തയ്ക്ക് കോവിഡ്

നിരവധി ആരാധകരുള്ള താരമാണ് ഇഷ ഗുപ്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഞായറാഴ്ചയാണ് ഇഷ ഗുപ്തയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.
തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രോഗനിര്‍ണയം പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചു ‘ഏറ്റവും മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ് -19 പോസിറ്റീവ് ആയി.
ഞാന്‍ പ്രോട്ടോക്കോളുകള്‍ പിന്തുടരുകയും നിലവില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയും ചെയ്യുന്നു എന്നുമാണ്’ താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ജന്നത്ത് 2, റുസ്തം, ബാദ്ഷാഹോ തുടങ്ങിയ ചിത്രങ്ങളില്‍ ഇഷ അഭിനയിച്ചിട്ടുണ്ട്. നകാബ് എന്ന വെബ് സീരീസിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....