51 വെട്ടുകള്‍ പകരം 51 പുകഴ്ത്തലുകള്‍ കാലം ആവിശ്യപ്പെടുമ്പോള്‍ നമ്മള് നിസഹായരാണ്..മാറിയ കാലത്ത് ഒരു മുഴം മുമ്പേ എന്ന പാര്‍ട്ടിയുടെ വിശാലത മാത്രം ഉള്‍കൊള്ളുക; കോണ്‍ഗ്രസ് വിട്ടവരെ സിപിഎം സ്വീകരിക്കുന്നതിനെ കുറിച്ച് ഹരീഷ് പേരടി

സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുള്ള നടനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് വരുന്ന നേതാക്കളെ സിപിഐഎം അംഗത്വം നല്കി സ്വീകരിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ കുറിപ്പ്:
നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒന്നുമറിയില്ല… ഒരാള്‍ സാമൂഹ്യ ജീവിതത്തില്‍ ഇടപ്പെട്ട് എല്‍സി, എസി, ഡിസി അങ്ങിനെ എന്തെല്ലാം കടമ്പകള്‍ കടന്നാണ് ഒരു നേതാവാവുന്നത് എന്ന അറിയാമോ?.. അയാള്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞാല്‍ പാര്‍ട്ടി വിരുദ്ധനും കുലംകുത്തിയുമാവുന്നത് സ്വാഭാവികം…
പക്ഷെ എട്ടാം ക്ലാസ്സു മുതല്‍ പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച ഒരാള്‍ പെട്ടന്ന് പാര്‍ട്ടിക്കാരനാവാന്‍ തീരുമാനിച്ചാല്‍ ആ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തില്‍ എല്‍സി, എസി, ഡിസി തുടങ്ങിയ പരമ്പരാഗത രീതികള്‍ നമ്മള് കൈ വിടേണ്ടിയിരിക്കുന്നു… പാര്‍ട്ടി സമ്മേളനങ്ങളുടെ ചുമതല വരെ ഇത്തരം ആളുകള്‍ക്ക് കൃത്യമായി നിര്‍വഹിക്കാന്‍ പറ്റും എന്നാണ് ഒരു പാര്‍ട്ടി കമ്മറ്റിയിലും ആലോചിക്കാതെ തന്നെയുള്ള പൊതുവായ വിലയിരുത്തല്‍…
കാരണം ഫാസിസത്തിന്റെയും കൊളോണിയലിസ്റ്റുകളുടെയും സോഷ്യല്‍ മീഡിയാസ്റ്റുകളുടെയും അന്തര്‍ധാര അത്രയും സജീവമാണ്…51 വെട്ടുകള്‍ പകരം 51 പുകഴ്ത്തലുകള്‍ കാലം ആവിശ്യപ്പെടുമ്പോള്‍ നമ്മള് നിസഹായരാണ്…മാറിയ കാലത്ത് ഒരു മുഴം മുമ്പേ എന്ന പാര്‍ട്ടിയുടെ വിശാലത മാത്രം ഉള്‍കൊള്ളുക..ലാല്‍സലാം.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....