കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യൂട്ട് വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ചെത്തുകാരന്‍ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോള്‍ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍ എന്നും അവരുടെ മുഖത്ത് നോക്കിയാണ് അടൂരിനെ നിങ്ങള്‍ വിശുദ്ധനാക്കുന്നതെന്നും ഹരീഷ് വിമര്‍ശിച്ചു.
നവോത്ഥാനം എന്ന പദം ഉച്ചരിക്കാനുള്ള യോഗ്യത പോലും ഈ പ്രസ്താവന കൊണ്ട് മുഖ്യമന്ത്രി നഷ്ടമാക്കിയെന്നും നടന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് പൂര്‍ണ്ണ രൂപം ഇങ്ങനെ;
ചെത്ത്കാരന്‍ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോള്‍ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍. അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങള്‍ വിശുദ്ധനാക്കുന്നത്.
സത്യത്തില്‍ നിങ്ങള്‍ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം..
മോഡലിംഗിലൂടെ കടന്നുവന്ന് പിന്നീട് വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രശസ്തയാണ്. സൗന്ദര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും...
കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും മുന്നറിയിപ്പില്ലാതെ തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സംവിധായകന് ജിയോ ബേബി. ഉദ്ഘാടകന്റെ...