Connect with us

ആ റെക്കോര്‍ഡും സ്വന്തമാക്കി ‘ദൃശ്യം’; ഏഴാം റീമേക്ക് ഇന്തോനേഷ്യന്‍ ഭാഷയില്‍, സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍

Malayalam

ആ റെക്കോര്‍ഡും സ്വന്തമാക്കി ‘ദൃശ്യം’; ഏഴാം റീമേക്ക് ഇന്തോനേഷ്യന്‍ ഭാഷയില്‍, സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍

ആ റെക്കോര്‍ഡും സ്വന്തമാക്കി ‘ദൃശ്യം’; ഏഴാം റീമേക്ക് ഇന്തോനേഷ്യന്‍ ഭാഷയില്‍, സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍

മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പുറത്തെത്തിയ ചിത്രം റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. ഇപ്പോഴിതാ ദൃശ്യം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നുള്ള വാര്‍ത്തകലാണ് പുറത്ത് വരുന്നത്. അതോടു കൂടി ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമായി ദൃശ്യം മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പ്

‘ഇന്തോനേഷ്യന്‍ ഭാഷയിലേയ്ക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ പിടി ഫാല്‍ക്കണ്‍ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു.

മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്. മോഹന്‍ലാല്‍ സര്‍ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു’.

അതേസമയം ചിത്രം ഇതിനോടകം നാല് ഇന്ത്യന്‍ ഭാഷകളിലും രണ്ട വിദേശ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലും ‘ദൃശ്യം’ എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും ‘പാപനാസം’ എന്ന പേരില്‍ തമിഴിലുമാണ് ചിത്രം റിലീസ് ചെയ്തത്. ‘ധര്‍മ്മയുദ്ധ’ എന്നായിരുന്നു സിംഹള റീമേക്കിന്റെ പേര്. ചൈനീസ് റീമേക്കിന്റെ പേര് ‘ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ്’ എന്നായിരുന്നു.

2013 ല്‍ റിലീസായ ചിത്രം എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് റീമേക്കിന് ഒരുങ്ങുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്ഫോം ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍ണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

More in Malayalam

Trending