Actor
‘രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് വാങ്ങിച്ചു’, കേരളത്തിലെ വിലയില്‍ നിന്ന് 545 രൂപയുടെ കുറവ്, കൊള്ള സംഘത്തിന്റെ സ്വന്തം നാടെ’…; കുറിപ്പുമായി ഹരീഷ് പേരടി
‘രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് വാങ്ങിച്ചു’, കേരളത്തിലെ വിലയില്‍ നിന്ന് 545 രൂപയുടെ കുറവ്, കൊള്ള സംഘത്തിന്റെ സ്വന്തം നാടെ’…; കുറിപ്പുമായി ഹരീഷ് പേരടി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ബജറ്റില്‍ മദ്യത്തിന് വീണ്ടും വിലകൂട്ടിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. രാജസ്ഥാനില്‍ നിന്ന് വാങ്ങിയ ഓള്‍ഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ മദ്യ നിരക്കും പങ്കുവച്ചാണ് താരം മദ്യവില വര്‍ധവിനെതിരെ ഇങ്ങനെ പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്;
‘രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം 750ml വാങ്ങിച്ചു…വില 455/….കേരളത്തിലെ വിലയില്‍ നിന്ന് 545/ രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്‌ക്കാരം..’- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
അതേസമയം, പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്താനിരിക്കുന്ന പുത്തന്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ് ഹരീഷ് പേരടി ഇപ്പോഴുള്ളത് എന്നാണ് വിവരം.
അതേസമയം, മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു.
എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചിരുന്നു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ല.
500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നത്. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
