Malayalam
കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോഴാണ് അച്ഛനാകാന്‍ പോകുന്ന വിവരം അറിയുന്നത് ലോകം മുഴുവന്‍ കീഴ്പ്പെടുത്തിയ സന്തോഷം ആയിരുന്നു, എന്നാല്‍ കുഞ്ഞു ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു പോയി; ജീവിതത്തിലെ അറിയാക്കഥ പറഞ്ഞ് പക്രു
കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോഴാണ് അച്ഛനാകാന്‍ പോകുന്ന വിവരം അറിയുന്നത് ലോകം മുഴുവന്‍ കീഴ്പ്പെടുത്തിയ സന്തോഷം ആയിരുന്നു, എന്നാല്‍ കുഞ്ഞു ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു പോയി; ജീവിതത്തിലെ അറിയാക്കഥ പറഞ്ഞ് പക്രു
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. ഏറ്റവും പൊക്കം കുറഞ്ഞ നായകന് എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെ നടന് സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്.
പക്രുവിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. 2006ല്‍ ആണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ ഏക മകള്‍ ദീപ്ത കീര്‍ത്തിയും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ പക്രു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ആദ്യ മകളുടെ മരണത്തെ കുറിച്ച് ഉള്‍പ്പെടെയാണ് പക്രു മനസ് തുറന്നു.
അതൊരു അടിയായിരുന്നു. കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോഴാണ് അച്ഛനാകാന്‍ പോകുന്ന വിവരം അറിയുന്നത് ലോകം മുഴുവന്‍ കീഴ്പ്പെടുത്തിയ സന്തോഷം ആയിരുന്നു എനിക്ക്. എന്നാല്‍ കുഞ്ഞു ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു പോയി. ഒരു ഭിക്ഷക്കാരെ പോലെ നടന്ന ഒരു അവസ്ഥയില്‍ ആയിരുന്നു അന്ന് ഐസിയുവിന്റെ മുന്പില് നിന്നത്. ഓരോ തവണ ഡോക്ടറിനെ കാണുമ്പോഴും ഒരു പ്രതീക്ഷ ആയിരുന്നു. നമ്മള് ജീവിതത്തില്‍ എത്രത്തോളം താഴെയാണ് എന്ന് അറിയുന്ന നിമിഷമായിരുന്നു അവിടെ സംഭവിച്ചത്. ഞാനും ഭാര്യയുടെ അച്ഛനും കൂടി ആയിരുന്നു അവിടെ നിന്നത്. പക്ഷെ ഞങ്ങള്‍ അതിനെയും അതിജീവിച്ചു. മകള്‍ ആശുപത്രിയില്‍ കിടന്ന അവസരത്തിലും താന്‍ സ്റ്റേജില്‍ നിന്നിട്ടുണ്ട് എന്നും പക്രു പറഞ്ഞു.
അതേസമയം, തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളെ കുറിച്ചും പക്രു മുമ്പ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. തനിക്ക് ശാരീരിക വളര്‍ച്ചയില്ലെന്ന് മാതാപിതാക്കള്‍ മനസിലാക്കിയത് മുതല്‍ സ്കൂളുകളില്‍ നിന്ന് നേരിട്ട അനുഭവങ്ങള്‍ വരെ ഗിന്നസ് പക്രു തുറന്നുപറയുന്നുണ്ട്. സഫാരി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗിന്നസ് പക്രുവിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. കുട്ടിക്കാലത്ത് അമ്മ വാങ്ങിച്ച് നല്കി സൈക്കിള്‍ അഞ്ച് വയസായിട്ടും ചവിട്ടാന്‍ സാധിക്കാതെ വന്നതോടെയാണ് തനിക്ക് ശാരീരിക വളര്‍ച്ചയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന് വീട്ടുകാര്‍ മനസിലാക്കിയതെന്ന് ഗിന്നസ് പക്രു പറയുന്നു. അതിന് ശേഷം അമ്മ തന്നെയും കൊണ്ട് കുറേ ആശുപത്രികളില്‍ പോയി. അതൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട് എന്നും ഗിന്നസ് പക്രു പറഞ്ഞു.
ഡോക്ടര്‍മാര്‍ എന്റെ കൈ പിടിച്ചു നോക്കുന്നതും, എക്സ്റേ എടുക്കുന്നതും അമ്മയുമായി ഡോക്ടര്‍മാര്‍ ഡിസ്കസ് ചെയ്യുന്നതൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ ആ സമയത്തൊക്കെ വളരെ ആക്ടീവാണ്. അന്ന് എന്ത് കിട്ടിലായും അതിന്റെ മുകളില്‍ കയറി നിന്ന് കാര്യങ്ങളൊക്കെ നടത്തും എന്ന് അമ്മ പറയുന്നത് ഓര്‍മ്മയുണ്ട്. അമ്മയുടെ നാടായ കോട്ടയത്തുള്ള സ്കൂളിലേക്കാണ് ഞാന്‍ ആദ്യമായി പോകുന്നത്. കോട്ടയത്ത് ഞങ്ങള്‍ വാടക വീടിലാണ് താമസിച്ചത്. അവിടുത്തെ ഒരു കൊച്ചു സ്കൂളിലാണ് ആദ്യമായി പോകുന്നത്. അവിടെ ചെന്ന സമയത്ത് ടീച്ചര്‍മാരുടെ വാത്സല്യ കഥാപാത്രമായിരുന്നു ഞാന്‍. കാരണം, സ്കൂളിലോട്ട് ചെല്ലുമ്പോള്‍ തന്നെ ടീച്ചര്മാര് എടുക്കുക. അങ്ങനെ പ്രത്യക സ്നേഹമൊക്കെയായിരുന്നു.
അന്നൊന്നും എനിക്ക് എന്റേ ഈ കുഴപ്പത്തെ കുറിച്ചൊന്നും ധാരണയില്ലായിരുന്നു. എന്റെ ക്ലാസില്‍ പഠിക്കുന്ന ചില കുട്ടികളൊക്കെ എന്നേക്കാള്‍ ഉയരമുണ്ട്. ഇവിടെ നിന്ന് പ്രത്യേക പരിഗണനകളും സ്നേഹ വാത്സ്യങ്ങളൊക്കെ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ എന്നെ കുറിച്ച് തന്നെ ചിന്തിച്ചുതുടങ്ങി. പുറകിലിരിക്കുന്ന എന്നെ ടീച്ചേഴ്സ് മുന്നില്‍ ഇരുത്തുക. അജയനെ ആരും തട്ടിയിടരുത് എന്നൊക്കെ പറയാറുണ്ടായിരുന്നു.
മറ്റ് കുട്ടികള്‍ക്ക് കിട്ടാത്ത കെയറിംഗ് എനിക്ക് കിട്ടുമ്പോള്‍ എനിക്ക് തോന്നി എന്തോ കുഴപ്പമുണ്ടെന്ന്- അദ്ദേഹം പറഞ്ഞു. ഒരു ദിവസം അടുത്ത വീട്ടിലെ ഒരു ചേട്ടന് ബൂസ്റ്റ് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍, അത് താഴേക്ക് വച്ചിട്ട് ഇന്നാട് നീ ഇത് കുടിച്ചോ എന്ന് തന്നോട് പറഞ്ഞു. ഞാന്‍ അന്ന് കുട്ടിയായത് കൊണ്ട് അത് വാങ്ങി കുടിച്ചു. അപ്പോള്‍ ആ ചേട്ടന് തന്നോട് പറഞ്ഞു, ഇത് കുടിച്ചാല്‍ നീ വളരും എന്ന്. അപ്പോഴാണ് എനിക്ക് മനസിലായത് എന്തോ വളര്‍ച്ചയുടെ പ്രശ്നം എനിക്കുണ്ടെന്ന്.
ഇക്കാര്യം വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞു. എന്നാല്‍ അമ്മ വേറെ ഒരു രീതിയിലാക്കി, എല്ലാ കുട്ടികളും പാല് കുടിക്കുകയും ഇങ്ങനെയുള്ള പൊടികളൊക്കെ കഴിക്കും എന്ന്. അങ്ങനെ ഒരുപാട് പൊടികള്‍ക്കിടെയിലൂടെയാണ് ഞാന്‍ കുട്ടിക്കാലത്ത് വളര്‍ന്നത്. കാരണം, ഡോക്ടറെ കണ്ട് ഹോസ്പിറ്റലില്‍ നിന്നിറങ്ങി നേരെ മെഡിക്കല്‍ ഷോപ്പുകളില്‍ പോയി ഇത്തരം പൊടികളാണ് വാങ്ങാറുള്ളത് എന്നും ഗിന്നസ് പക്രു പറഞ്ഞു. അഭിമുഖത്തിനിടെ തന്റെ അമ്മയെ വളരെയധികം വിഷമിപ്പിച്ച ഒരു സംഭവത്തെ കുറിച്ചും പക്രു തുറന്നുപറഞ്ഞു. എല്‍പി വിദ്യാഭ്യാസം കഴിഞ്ഞ് യുപി ക്ലാസിലേക്ക് ചേരുമ്പോഴാണ് ആ സംഭവം ഉണ്ടായത്. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത സംഭവമാണിതെന്ന് പക്രു പറയുന്നു. കോട്ടയത്തുള്ള ആ സ്കൂളിലേക്ക് തന്നെയും അമ്മ കൂട്ടി അമ്മ പോയെന്ന് അദ്ദേഹം പറഞ്ഞു.
അവിടെയുണ്ടായിരുന്ന പ്രിന്‍സിപ്പാള്‍, എന്നെ കണ്ടപാടെ ഇഷ്ടപ്പെടാത്ത തരത്തിലുള്ള ഒരു ഡയലോഗായിരുന്നു വന്നത്. ഇതിനൊന്നും…അങ്ങനെയുള്ള ഒരു വാക്കാണ് പറഞ്ഞത്. ഒരുപാട് സ്റ്റെപ്പുകളുണ്ട്, വലിയ കുട്ടികളുണ്ട്, ഇതൊക്കെ തട്ടി എന്തേലും പറ്റിയാല്‍ എനിക്ക് ഉത്തരവാദിത്തം പറയാന്‍ പറ്റില്ല എന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് പക്രു വ്യക്തമാക്കുന്നു. അവജ്ഞയോടെ തള്ളിക്കളയുന്ന ഒരു വാക്കാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. അത് എന്റെ അമ്മയ്ക്ക് വലിയ വിഷമമായി. അന്നാണ് എന്റെ അമ്മ ഞാന്‍ കാണാതെ കരയുന്നത് ഞാന്‍ കാണുന്നത്. പിന്നീട് ആ സ്കൂളിലേക്ക് പോകേണ്ട എന്ന് ഞാന്‍ അമ്മയോട് തന്നെ പറഞ്ഞു. അമ്മ റിക്വസ്റ്റ് ചെയ്യാനൊക്കെ പോയി. അന്ന് വേണ്ടായെന്ന് പറഞ്ഞ് അമ്മയെ വിളിച്ച് പോകുകയായിരുന്നെന്ന് ഗിന്നസ് പക്രു പറഞ്ഞു.
