Malayalam
‘മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല’; കമന്റ്‌ന് ഉഗ്രന്‍ മറുപടി നല്‍കി ധര്‍മജന്‍ ബോള്‍ഗാട്ടി
‘മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല’; കമന്റ്‌ന് ഉഗ്രന്‍ മറുപടി നല്‍കി ധര്‍മജന്‍ ബോള്‍ഗാട്ടി
നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിരന്തരം ട്രോളുകളും പരിഹാസങ്ങളും താരത്തിനെതിരെ എത്തിയിരുന്നു. ഇപ്പോഴും താരത്തിന്റെ പോസ്റ്റുകളില്‍ കമന്റുകളുമായി ചിലര്‍ എത്താറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ധര്‍മജന്‍ പങ്കുവച്ച ഒരു ചിത്രത്തിന് വന്ന കമന്റിന് താരം കൊടുത്ത മറുപടിയാണ് വൈറലാകുന്നത്. ഗുഡ് മോണിംഗ് എന്ന ക്യാപ്ഷനോടെയാണ് തന്റെ ചിത്രം ധര്‍മജന്‍ പങ്കുവച്ചത്. ”ഗുഡ് മോര്‍ണിംഗ് മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല’ എന്ന പരിഹാസ കമന്റിനാണ് താരം മറുപടി നല്‍കിയത്. ”താഴ്ത്തിക്കെട്ടരുത്, ഞാന്‍ ഒരു പാവമല്ലേ” എന്നായിരുന്നു ധര്‍മജന്റെ മറുപടി.
മറ്റ് കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ബാലുശ്ശേരിയില്‍ എന്തുണ്ട് എന്ന കമന്റിന് തോറ്റു എന്നാണ് താരത്തിന്റെ മറുപടി. തോറ്റ എംഎല്‍എ എന്ന കമന്റുകളോടും താരം പ്രതികരിക്കുന്നുണ്ട്. പിന്നാലെ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ദിലീപിനെ കുറിച്ച് ധര്‍മജന്‍ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടന്‍. തന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. ‘ദിലീപിനെ വിട്ടു കേട്ടോടാ’ എന്ന് നാദിര്‍ഷ ഇക്ക വിളിച്ചു പറയുമ്പോള്‍ വീട്ടില്‍ പെയിന്റ് ചെയ്തു കൊണ്ട് നില്‍ക്കുകയാണ്.
ഇത് കേട്ടതും നില്‍ക്കുന്ന വേഷത്തില്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു. അന്ന് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടാകാം. മെസ്സേജുകള്‍ ഒന്നും താന്‍ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടന്‍ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നാണ് ധര്‍മജന്‍ പറയുന്നത്. ദിലീപ് ചിത്രം പാപ്പി അപ്പച്ചയിലൂടെയാണ് ധര്‍മജന്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി.
