Connect with us

‘പ്രതിഷേധം ഉയരണം , ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ ‘അച്ചന്മാരെ’ ഉള്‍പ്പെടെ എതിര്‍ക്കണം’; പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

Malayalam

കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമായ സാറാസ് റിലീസ് ചെയ്തത്. ഇതിനു പിന്നാലെ നിരവധി പേരാണ് ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ആക്സിഡന്റല്‍ പ്രെഗ്‌നന്‍സിയും അബോര്‍ഷനും പ്രമേയമാക്കി വന്ന സിനിമയ്ക്കെതിരെ ക്രിസ്തീയ സഭകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.

പ്രതിഷേധം ഉയരണം , ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ ‘അച്ചന്മാരെ’ ഉള്‍പ്പെടെ എതിര്‍ക്കണം. നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ എന്നും ജൂഡ് ആന്റണി പറയുന്നു.

ജൂലൈ 5നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തീയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top