Connect with us

‘ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍’; ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍

Malayalam

‘ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍’; ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍

‘ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍’; ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍

സൂപ്പര്‍ഹിറ്റ് ആയി മാറിയ ‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. കേരളത്തില്‍ ഇനിയും സിനിമാചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ ചെന്നൈയില്‍ ഷൂട്ട് നടത്താന്‍ അണിയറക്കാര്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ ഇത് നിഷേധിച്ചിരുന്നു. അത്തരം ആലോചന ഇതുവരെയില്ലെന്നാണ് സിദ്ധു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്തായാലും കേരളത്തില്‍ അനുമതി ലഭിച്ചാലുടന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഇപ്പോഴിതാ ‘ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍ എത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഫോണ്‍ സ്‌ക്രീനിലേക്ക് കൗതുകത്തോടെ നോക്കുന്ന പൃഥ്വിരാജും തൊട്ടരുകില്‍ നില്‍ക്കുന്ന മോഹന്‍ലാലുമാണ് ചിത്രത്തില്‍. #rollingsoon എന്ന ഹാഷ് ടാഗും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.

Continue Reading
You may also like...

More in Malayalam

Trending