Malayalam
നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത് നിങ്ങള്‍ ഉള്ളതുകൊണ്ടാണ് എല്ലാവരും കാണുന്നത്; ഷൂട്ടിംഗ് നിര്‍ത്തരുതെന്ന് ആരാധകര്‍
നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത് നിങ്ങള്‍ ഉള്ളതുകൊണ്ടാണ് എല്ലാവരും കാണുന്നത്; ഷൂട്ടിംഗ് നിര്‍ത്തരുതെന്ന് ആരാധകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും കണ്ട് പരിചയത്തിലായ ഇറുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയുമായിരുന്നു. ഇരുവരുടെയും ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
ചന്ദ്രയുടെ വീട്ടില്‍ ടോഷ് പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഷൂട്ടിങ് ഷെഡ്യൂള്‍ ഒക്കെ കാരണം ആണ് യാത്ര വൈകിയത്. അതുകൊണ്ട് തമിഴ് മരുമകന് ആയിട്ടാണ് പോകാന്‍ പോകുന്നത്. അങ്ങോട്ടുള്ള യാത്രയുടെ വിശേഷങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. അതിന്റെ ഫുള്‍ എക്സൈറ്റ്മെന്റിലാണ് ഞങ്ങള്‍. വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തിനു ശേഷമാണ് അങ്ങോട്ടേക്ക് പോകുന്നത് എന്നും ടോഷ് പറഞ്ഞു.
മികച്ച സ്വീകരണം ആണ് ഇരുവരുടെയും വീഡിയോയ്ക്ക് ലഭിച്ചത്. സ്വന്തം സുജാത സീരിയല്‍ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാന്‍ നിങ്ങളുടെ രണ്ട് കഥാപാത്രങ്ങള്‍ വലിയ ഇഷ്ടമാണ് ഷൂട്ടിങ് നിര്‍ത്തരുത്.
നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത് നിങ്ങള്‍ ഉള്ളതുകൊണ്ടാണ് എല്ലാവരും കാണുന്നത്. അമ്മയുടെ വര്‍ക്ക് സൂപ്പര്‍ ആ വീടിന്റെ ഓരോ ഭാഗത്തും ഒരു കലാകാരിയുടെ സ്പര്‍ശനം ഉണ്ട്. പിന്നെ അവിടെ ചെന്നിട്ട് പൂജാമുറിയില്‍ കയറി പ്രാര്‍ത്ഥിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു തുടങ്ങിയ കമന്റുകളും ആരാധകര്‍ പങ്കിടുന്നുണ്ട്.
