Connect with us

ഇത്രയും നാൾ കല്യാണി സംസാരിക്കുന്നു!! അടുത്തത് അച്ഛൻ മകൻ ഒന്നിക്കുന്നു!! ഉടൻ വല്ലതും നടക്കുമോ?? മൗനരാഗം ഇനിയും വലിച്ചിഴച്ച് കൊണ്ടുപോയാൽ കാഴ്ചക്കാരുണ്ടാകില്ല

Malayalam

ഇത്രയും നാൾ കല്യാണി സംസാരിക്കുന്നു!! അടുത്തത് അച്ഛൻ മകൻ ഒന്നിക്കുന്നു!! ഉടൻ വല്ലതും നടക്കുമോ?? മൗനരാഗം ഇനിയും വലിച്ചിഴച്ച് കൊണ്ടുപോയാൽ കാഴ്ചക്കാരുണ്ടാകില്ല

ഇത്രയും നാൾ കല്യാണി സംസാരിക്കുന്നു!! അടുത്തത് അച്ഛൻ മകൻ ഒന്നിക്കുന്നു!! ഉടൻ വല്ലതും നടക്കുമോ?? മൗനരാഗം ഇനിയും വലിച്ചിഴച്ച് കൊണ്ടുപോയാൽ കാഴ്ചക്കാരുണ്ടാകില്ല

പെൺകുട്ടിയായി ജനിച്ചതിന്റെ പേരിൽ ഒരു തലമുറയിലുള്ളവർ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് കാണിച്ചുതരുന്ന സീരിയലാണ് മൗനരാഗം. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.

മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുതലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

പക്ഷെ, മൗനരാഗത്തിൽ ഇപ്പോൾ നല്ലതുപോലെ ആവർത്തന വിരസത വരുന്നതായി നിങ്ങൾക്ക് തോന്നുന്നില്ലേ… പരമ്പരയ്ക്ക് റേറ്റിംഗിൽ ഇപ്പോഴും നാലാം സ്ഥാനമാണെങ്കിലും, പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയിട്ട്  ഇടയ്ക്ക് കഥ സ്കിപ്  ചെയ്യുന്നതായും അനുഭവപ്പെടാറുണ്ട്.

മറ്റൊന്നും കൊണ്ടല്ല, ഏകദേശം രണ്ടു മാസം മുൻപ്.. കല്യാണിയ്ക്ക് ശബ്ദം തിരിച്ചു കിട്ടുന്നു എന്ന രീതിയിലായിരുന്നു. ഓരോ ദിവസത്തെയും പ്രോമോ വിഡിയോ.. ഓരോ ആരാധകരും കല്യാണി ഉടൻ സംസാരിക്കും എന്ന് കരുതി കാത്തിരുന്നു. അവസാനം സംഭവിച്ചതോ, കല്യാണിയുടെ വായിൽ നിന്നും ചെറിയ ശബ്ദങ്ങൾ വന്നു.. പക്ഷെ, സംസാരിച്ചൊന്നുമില്ല.. ഇപ്പോൾ, നടക്കുമെന്ന് കരുതിയ വിവാഹവും മുടങ്ങി.

കൊതിപ്പിച്ചിട്ട് കടന്നുകളയുമെന്ന് പറയാറില്ലേ.. അത് തന്നെയാണ് ഇപ്പോൾ, മൗനരാഗം. കല്യാണിയുടെ സംസാരം കഴിഞ്ഞപ്പോൾ, അടുത്ത രംഗ പ്രവേശനം കിരണിന്റെ അച്ഛനായിരുന്നു. ഇപ്പോൾ, എല്ലാ ദിവസവും കാണുന്നത് അച്ഛനും മകനും ഇന്ന്, ഒന്നിക്കും നാളെ ഒന്നിക്കും എന്നൊക്കെയുള്ള ഓരോ വീക്കെൻഡ് പ്രൊമോകളാണ്.

പ്രത്യേകിച്ചും, ചിത്രസേനനായി അഭിനയിക്കുന്ന ആളെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. അതിനുള്ള പ്രധാനകാരണം അദ്ദേഹത്തിന്റെ അഭിനയം തന്നെയാണ്. ഏതാണ്ട് ഒരു മാസത്തോളമായി അച്ഛനും മകനും ഒന്നിക്കുമെന്ന് പറയുന്നു… കഴിഞ്ഞ ആഴ്ചയിലേയും വീക്കെൻഡ് പ്രോമോ അച്ഛനെ കല്യാണി സോണിയുടെയും വിക്രമിന്റെയും കുഞ്ഞിന്റെ നൂലുകെട്ടിനായി കല്യാണി അച്ഛനെ  കൊണ്ട് വരുന്നതാണ്…

ഈ ആഴ്ചയിലും അതൊക്കെ തന്നെയാണ്… പക്ഷെ, ചെറിയൊരു വ്യത്യാസം.. അച്ഛനെ വേഷം മാറ്റിക്കൊണ്ട് വരുന്നതുകൊണ്ട് മനസ്സിലാകാതെ, രൂപയും രാഹുലുമൊക്കെ കെട്ടിപ്പിടിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ അച്ഛനും മകനും ഒന്നിക്കുമെന്നും പറയുന്നുണ്ട്. പക്ഷെ, ഒന്നിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്… അവസാനം കാത്തിരിക്കുന്നതിനുള്ള മറുപടി റൈറ്റർ മാമൻ അടുത്തമാസമെങ്കിലും തന്നാൽ ഭാഗ്യം.

ഇത്രയും വലിച്ചിഴച്ച് സീരിയൽ കൊണ്ട് പോകുന്നത്, ഒരു പക്ഷെ.. പരമ്പരയ്ക്ക് വെല്ലുവിളി ആകാനും സാധ്യതയുണ്ട്. മൗനരാഗത്തിൽ ഒരു ട്വിസ്റ്റും സംഭയവിക്കാതിരിക്കുകയാണെങ്കിൽ, പ്രേക്ഷകർ തന്നെ പിന്മാറും അതോടുകൂടി സീരിയലിന് വൻ തിരിച്ചടി ആയിരിക്കും നേരിടേണ്ടി വരുന്നത്.

എന്തൊക്കെ ആയാലും, അച്ഛനും മകനും ഉടൻ തന്നെ തിരിച്ചറിയുമോ.. ഇല്ലയോ എന്ന് റൈറ്റർ മാമന് തന്നെ അറിയാം. പ്രേക്ഷകരെ കൂടി ഇടയ്ക്കൊക്കെ ഓർമിച്ചാൽ നല്ലത്.

More in Malayalam

Trending

Recent

To Top