കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ബ്രോ ഡാഡി എന്ന ചിത്രം പുറത്തെത്തിയത്. മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയാണ് ചിത്രം മുന്നേറുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്.
തെലുങ്ക് നിര്‍മാതാവായ സുരേഷ് ബാബുവാണ് റീമേക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിര്‍മാതാക്കളെ സമീപിച്ചിരിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും അഭിനയിച്ച അച്ഛന് മകന് വേഷം തെലുങ്കില്‍ അവതരിപ്പിക്കുക വെങ്കിടേഷും റാണ ദഗുബാട്ടിയുമാകും എന്നാണ് വിവരം.
അണിയറ പ്രവര്‍ത്തകരില്‍ നിന്നു ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജനുവരി 26ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ബ്രോ ഡാഡി റിലീസ് ചെയ്തത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആ?ന്റര്ണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീന, കനിഹ, കല്യാണി പ്രിയദര്ശന്, ലാലു അലക്സ്, ജഗദീഷ്, സൗബിന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...