Connect with us

പണം സമ്പാദിക്കാനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗമായതിനാല്‍ സിംഗിള്‍ പാരന്റായ അമ്മയെ പിന്തുണയ്ക്കാനാണ് താന്‍ ഒരു നടിയായത്; മനസ് തുറന്ന് ട്വിങ്കിള് ഖന്ന

News

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരങ്ങളായിരുന്നു രാജേഷ് ഖന്നയും നടി ഡിംപിള്‍ കപാഡിയയും. ഇരുവരുടെയും മകളായ മുന്‍ നടി ട്വിങ്കില്‍ ഖന്നയെയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമാണ്. എന്നാല്‍ അഭിനയത്തിലേക്ക് കടന്നപ്പോള്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചില്ല.

എന്നാല്‍ ഇപ്പോഴിതാ സിനിമയിലെത്തിയതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ട്വിങ്കിള്‍. പണം സമ്പാദിക്കാനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗമായതിനാല്‍ സിംഗിള്‍ പാരന്റായ അമ്മയെ പിന്തുണയ്ക്കാനാണ് താന്‍ ഒരു നടിയായതെന്നാണ് ട്വിങ്കിള്‍ ഖന്ന തുറന്ന് പറയുന്നത്.

അടുത്തിടെ കരീന കപൂര്‍ ഖാനുമായുള്ള ട്വിങ്കിള്‍ ഖന്നയുടെ സംഭാഷണത്തിനിടെയാണ് സിനിമയില്‍ പ്രവേശിക്കാനുള്ള തന്റെ തീരുമാനം എവിടെ നിന്നാണ് ഉണ്ടായത് എന്ന് ട്വിങ്കിള്‍ വെളിപ്പെടുത്തിയത്.

‘ഇത് നിങ്ങള്‍ ഒരു തെരഞ്ഞെടുത്തതാണെന്ന് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഒരു അഭിനേത്രിയാകാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അത് അത്യാവശ്യമായിരുന്നു.

എനിക്ക് അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ ചിലവുകളും അമ്മയാണ് നോക്കിയിരുന്നത്’ കരീനയോട് ട്വിങ്കിള്‍ പറഞ്ഞു. രജേഷ് ഖന്നയ്ക്കും ഡിംപിള്‍ കപാഡിയയ്ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. 2012ല്‍ ആണ് രാജേഷ് ഖന്ന മരിച്ചത്.

More in News

Trending

Recent

To Top