News
കള്ള പ്രമാണങ്ങള്‍ നല്‍കി സ്ഥലം വിറ്റു, 1.6 കോടി രൂപടെ തട്ടിപ്പിന് ഇരയായി, പരാതിയുമായി ശില്‍പ ഷെട്ടിയുടെ അമ്മ
കള്ള പ്രമാണങ്ങള്‍ നല്‍കി സ്ഥലം വിറ്റു, 1.6 കോടി രൂപടെ തട്ടിപ്പിന് ഇരയായി, പരാതിയുമായി ശില്‍പ ഷെട്ടിയുടെ അമ്മ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശില്‍പ ഷെട്ടി. ഭര്‍ത്താവും വ്യവസായുമായ രാജു കുന്ദ്രയെ നീലച്ചിത്ര നിര്‍മ്മാണത്തിന് അറസ്റ്റ് ചെയ്തത് മുതലാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. ശില്‍പ ഷെട്ടിയെ ആറ് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. എങ്കിലും ശില്‍പ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്.
എന്നാല്‍ ഇപ്പോഴിതാ മറ്റൊരു കേസും കൂടെ എത്തിയിരിക്കുകയാണ്. 1.6 കോടി രൂപടെ തട്ടിപ്പിന് ഇരയായി എന്ന പരാതിയുമായി എത്തിയിരിയ്ക്കുകയാണിപ്പോള്‍ ശില്‍പയുടെ അമ്മ സുനന്ദ. കള്ള പ്രമാണങ്ങള്‍ നല്‍കി തനിയ്ക്ക് സ്ഥലം വിറ്റ ആള്‍ക്കെതിരെയാണ് സുനന്ദയുടെ പരാതി.
1.6 കോടി രൂപ കൊടുത്താണ് ശില്‍പയുടെ അമ്മ സുധാകര്‍ ഖാരെ എന്ന ആളില്‍ നിന്നും സ്ഥലം വാങ്ങിയത്. എന്നാല്‍ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോള്‍ സുനന്ദ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.
മറ്റൊരു വശത്ത് ശില്‍പ ഷെട്ടിയും കുന്ദ്രയും പ്രശ്നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. വിയാന്‍ ഇന്റസ്ട്രി ലിമിറ്റഡിന് എതിരെ മാര്‍ക്കറ്റ് റെഗുലേറ്റസ് എസ് ഇ ബി ഐ പിഴ ചുമത്തി.
ഇത് പ്രകാരം സ്ഥാപനത്തിന്റെ പ്രമോട്ടേഴ്സ് ആയ ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും മൂന്ന് ലക്ഷം രൂപ പിഴ അടയ്ക്കണം. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തിരിയ്ക്കുന്ന സാഹചര്യത്തിലാണ് ഇതെല്ലാം.
