മുസ്ലീമായി നിന്നാല്‍ യാതൊരു ആനുകൂല്യവും ബിജെപിയില്‍ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്; ഇനി ഇതില്‍ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായി, താനും ഭാര്യയുമാണ് ഇപ്പോള്‍ മതം മാറുന്നതെന്ന് അലി അക്ബര്‍

ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് അലി അക്ബര്‍. ഇപ്പോള്‍ ഇസ്ലാം മതത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ചതിനെതിരെ സംവിധായകന് അലി അക്ബറിന് നേരെ ട്രോളുകളാണ് ഉയരുന്നത്. മതം മാറാന്‍ തീരുമാനമെടുത്തതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അലി അക്ബര്‍ ഇപ്പോള്‍. തീര്‍ത്തും വ്യക്തിപരമായാണ് തീരുമാനം എടുത്തതെന്ന് സംവിധായകന് പറയുന്നു.
ജലത്തില്‍ മുഴുവന്‍ വിഷം കലര്‍ന്ന് ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് മതം മാറാനുള്ള തീരുമാനമെടുത്തത്. ഇനി ഇതില്‍ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായി. എന്തെങ്കിലും സാമൂഹിക പരിഷ്കാരം ഇതില്‍ വരുത്താന്‍ കഴിയുമെന്ന ബോധ്യവും തനിക്കില്ല. പേരൊന്നും തീരുമാനിച്ചിട്ടില്ല.
ഇതിന്റെ ബാക്കി കാര്യങ്ങള്‍ക്ക് ശേഷം മാത്രമാണ് പേര് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാകൂ. താനും ഭാര്യയുമാണ് ഇപ്പോള്‍ മതം മാറുന്നത്. കുട്ടികള്‍ വലുതായി. അവര്‍ക്ക് അവരുടെ വഴിയുണ്ട്. അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ എന്നാണ് സംവിധായകന് ഒരു മാധ്യമത്തിനോട് പ്രതികരിക്കുന്നത്.
ഈ തീരുമാനത്തിന് യാതൊരു രാഷ്ട്രീയവുമില്ല. തീര്‍ത്തും വ്യക്തിപരമായാണ് തീരുമാനമെടുത്തത്. മുസ്ലീമായി നിന്നാല്‍ യാതൊരു ആനുകൂല്യവും ബിജെപിയില്‍ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. താനിപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയത്തിന്റേയോ മറ്റോ ഭാഗമല്ല.
ശിഷ്ടകാലം ഇങ്ങനെയൊക്കെയങ്ങ് പോവണം. ആരോപണവുമായി വരുന്നവര്‍ അങ്ങനെ പറഞ്ഞ് തീര്‍ക്കട്ടെ എന്നും അലി അക്ബര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്ക് ലൈവിലെത്തി താന്‍ മതം മാറുകയാണെന്ന് അലി അക്ബര്‍ അറിയിച്ചത്. ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് ഒരു മാസത്തേക്ക് വിലക്ക് ലഭിച്ചതായും ഫെയ്സ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചിരുന്നു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...