Connect with us

കത്രീന കൈഫിനു പിന്നാലെ നയന്‍താരയും…! സിനിമയ്‌ക്കൊപ്പം പുതിയ ചുവടുവെയ്പ്പുമായി നടി

Malayalam

കത്രീന കൈഫിനു പിന്നാലെ നയന്‍താരയും…! സിനിമയ്‌ക്കൊപ്പം പുതിയ ചുവടുവെയ്പ്പുമായി നടി

കത്രീന കൈഫിനു പിന്നാലെ നയന്‍താരയും…! സിനിമയ്‌ക്കൊപ്പം പുതിയ ചുവടുവെയ്പ്പുമായി നടി

സിനിമയ്ക്കൊപ്പം സൗന്ദര്യവര്‍ധക ബിസിനസിലേക്ക് ചുവടുവച്ച് തെന്നിന്ത്യന്‍ നായിക നയന്‍താര. ദ ലിപ് ബാം കമ്ബനി എന്ന പേരില്‍ താരത്തിന്റേതായി ലിപ് ബാം ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്.സെലിബ്രിറ്റി ഡെര്‍മറ്റോളജസ്റ്റ് ഡോ റെനിത രാജനുമായി ചേര്‍ന്നാണ് സംരംഭം. ആയിരം വ്യത്യസ്ത ലിപ് ബാമുകള്‍ വിപണിയിലെത്തിക്കാനാണ് കമ്ബനി ശ്രമം.

ലോഞ്ചിങ് വേളയില്‍ കമ്ബനിയെ കുറിച്ച് നയന്‍താര പറഞ്ഞതിങ്ങനെ; ‘സ്‌കിന്‍ കെയറിന്റെ കാര്യത്തില്‍ ഒരൊത്തു തീര്‍പ്പിനും ഞാനില്ല. മികച്ച ഗുണനിലവാരവും സുരക്ഷിതവുമായ ഉത്പന്നങ്ങളാണ് ഞാന്‍ വ്യക്തിപരമായി ഉപയോഗിക്കാറുള്ളത്. ദ ലിപ് ബാം കമ്ബനി അതേ മൂല്യങ്ങളാണ് മുറുകെപ്പിടിക്കുന്നത്.

ബോളിവുഡ് താരം കത്രീന കൈഫാണ് ഇതിനു മുമ്ബ് സ്വന്തം പേരില്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. കായ് ബൈ കത്രീന എന്നാണ് കമ്ബനിയുടെ പേര്. ലോഞ്ചിങ് വേളയില്‍ ബ്രാന്‍ഡിന്റെ മോഡലായിരുന്നു നയന്‍സ്.

ബിസിനസിലേക്ക് ഇത് ആദ്യമായല്ല തെന്നിന്ത്യന്‍ താരം ചുവടുവയ്ക്കുന്നത്. ആണ്‍ സുഹൃത്ത് വിഘ്നേശ് ശിവനുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷന്‍ കമ്ബനിയും നയന്‍സ് നടത്തുന്നുണ്ട്. ചെന്നൈ ആസ്ഥാനമായ ചായ് വാലെ ബീവറേജിലും ഇരുവരും നിക്ഷേപമിറക്കിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top