Malayalam
വിചാരിച്ചതിലും നേരത്തെ ആളിങ്ങെത്തി, ചേച്ചി പെണ്ണിനും വല്യ സന്തോഷം; രണ്ടാമതും അമ്മയായ സന്തോഷത്തില്‍ അശ്വതി ശ്രീകാന്ത്
വിചാരിച്ചതിലും നേരത്തെ ആളിങ്ങെത്തി, ചേച്ചി പെണ്ണിനും വല്യ സന്തോഷം; രണ്ടാമതും അമ്മയായ സന്തോഷത്തില്‍ അശ്വതി ശ്രീകാന്ത്
അവതാരകയായും നടിയായുമെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ അവതാരകയായി എത്തി, ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ ആശ ഉത്തമനായി എത്തി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജദീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
അടുത്തിടെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് അശ്വതി സമൂഹ മാധ്യമങ്ങളില്‍ കൂടുതലായി എത്തിയത്. രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലായിരുന്നു നടിയും കുടുംബം. ഗര്‍ഭിണിയായ സമയത്തും ചക്കപ്പഴം സീരിയലില്‍ അഭിനയിച്ച് നടി പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. തുടര്‍ന്ന് ഡേറ്റ് അടുത്തപ്പോഴാണ് അശ്വതി പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്. നടിയുടെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോസുമെല്ലാം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുളള താരം കൂടിയാണ് അശ്വതി ശ്രീകാന്ത്. അതേസമയം കാത്തിരിപ്പിനൊടുവില്‍ അശ്വതി ശ്രീകാന്തിന് പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് അശ്വതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അശ്വതി തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം എന്നും അശ്വതി ഇന്‍സ്റ്റയില്‍ കുറിച്ചു.
സെപ്റ്റംബര്‍ മാസത്തില്‍ കുഞ്ഞ് പിറക്കുമെന്ന് കരുതിയെങ്കിലും അതിലും മുന്‍പ് ആള് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ എപ്പോഴും പങ്കുവെക്കാറുളള താരമാണ് അശ്വതി ശ്രീകാന്ത്. അടുത്തിടെ തന്റെ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത് എത്തിയിരുന്നു. തന്റെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ എല്ലാം യൂടൂബ് ചാനലിലാണ് നടി പങ്കുവെച്ചത്.
ലൈഫ് അണ്‍എഡിറ്റഡ് എന്ന യൂടൂബ് ചാനലുമായാണ് അടുത്തിടെ അശ്വതി ശ്രീകാന്ത് എത്തിയത്. പത്ത് വീഡിയോകള്‍ ഇതുവരെ ചാനലില്‍ പുറത്തിറങ്ങി. മികച്ച പ്രതികരണങ്ങളാണ് അശ്വതിയുടെ യൂടൂബ് ചാനലിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. തന്റെ ഇന്‍ബോക്സില്‍ എത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ക്കുളള മറുപടിയാവാനുളള ഒരു ശ്രമമാണ് ഈ ചാനലെന്ന് നടി പറഞ്ഞിരുന്നു. എന്റെ ജീവിതത്തിലെ നിങ്ങള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ അണ്‍എഡിറ്റഡ് ആയി തന്നെ പങ്കുവെക്കാന്‍ ഒരിടം എന്നും നടി ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് അമ്മയാകാന്‍ പോകുന്നതിന കുറിച്ച് മകള്‍ പത്മയോട് പറഞ്ഞതിനെ കുറിച്ചും മകളുടെ പ്രതികരണത്തെപ്പറ്റിയുമൊക്കെ അശ്വതി വീഡിയോയില്‍ പറയുന്നുണ്ട്. ഇത് കേട്ടതും മകള്‍ കരയാന്‍ തുടങ്ങി എന്നാണ് അശ്വതി പറയുന്നത്. ” അടുത്തിടെ വരെ സഹോദരങ്ങള്‍ വേണ്ട എന്ന് പറഞ്ഞിരുന്ന ആളായിരുന്നു പത്മ. അടുത്തിടെ ഒരു ബേബി ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിന് ശേഷം രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചത്.
പ്രെഗ്നന്‍സി ഉറപ്പിച്ച ശേഷം, ഷൂട്ട് കഴിഞ്ഞു വന്ന ഉടന്‍ ഞാന്‍ പപ്പയെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു , ‘അമ്മേടെ വയറ്റില്‍ ഒരു ബേബി ഉണ്ട്’ കേട്ടതും അവള് കരയാന്‍ തുടങ്ങി. ഇത് കണ്ടു എനിക്കും വലിയ സങ്കടമായി, ഞാന്‍ എന്തോ തെറ്റ് ചെയ്തപോലെ തോന്നി എനിക്ക്. പിന്നെയാണ് മനസിലായത്, ആ മൊമെന്റ് എങ്ങനെ ഉള്‍ക്കൊള്ളണം എന്നറിയാതെയാണ് അവള് കരഞ്ഞത് എന്ന്. പിന്നെ എന്റെ കാര്യങ്ങള്‍ നോക്കുന്നതൊക്കെ അവളാണ്. അടുത്ത ദിവസം തൊട്ട് ആള് ആകെ മാറി .കൊച്ചു എന്റെ വയിറ്റിലാണെന്നേ ഉള്ളു, ടേക്ക് കെയര്‍ ചെയ്യുന്ന ആള് ഇപ്പോഴേ അവളാണ്.
ഭര്‍ത്താവ് ശ്രീകാന്ത് കൊവിഡ് പോസിറ്റീവായ സമയത്തായിരുന്നു പ്രെഗ്നന്‍സി ടെസ്റ്റ് പോസറ്റീവായ കാര്യം പറയാനായി വിളിക്കുന്നത്. എന്നാല്‍ കൊവിഡ് പോസിറ്റീവായ കാര്യം എന്നോട് പറഞ്ഞില്ല. നെഗറ്റീവ് ആയതിന് ശേഷമാണ് ഇക്കാര്യ പറഞ്ഞത്. ഈ വാര്‍ത്ത കേട്ടതോടെ ആള്‍ടെ കോവിഡ് ടെന്‍ഷന്‍ ഒക്കെ മാറിയെന്നും അശ്വതി പറയുന്നു.
‘ഞങ്ങളുടെ വീട്ടുകാര്‍ക്ക് പോലും അറിയില്ല ഈ കാര്യം. ഞാന്‍ പ്രെഗ്നന്‍സി ടെസ്റ്റ് എടുത്ത ശേഷം ശ്രീയെ വിളിച്ചു, ആള് ഫോണ്‍ എടുക്കുന്നില്ല. ഞാന്‍ വല്ലാതെ പേടിച്ചു. പിന്നെ ശ്രീയുടെ ഒരു ഫ്രണ്ടിനെ വിളിച്ചു. ആ ആള് റൂമില്‍ പോയി ശ്രീയെ വിളിച്ചുണര്‍ത്തി എന്നെ വിളിപ്പിച്ചു. ഞാന്‍ ഫോണിലേക്ക് ഒരു ബോംബ് അയച്ചിട്ടുണ്ട് നോക്ക്, എന്നാണ് ഞാന്‍ ശ്രീയോട് പറഞ്ഞത്. കൊവിഡ് വന്നു കിടക്കുവാണെന്ന് അന്നും എന്നോട് പറഞ്ഞില്ല, പിന്നെ നെഗറ്റീവ് ആയ ശേഷമാണ് എന്നോട് പറയുന്നത്. എന്തായാലും ഈ വാര്‍ത്ത കേട്ട എക്സൈറ്റ്മെന്റില് ആള്‍ടെ കോവിഡ് ടെന്‍ഷന്‍ ഒക്കെ മാറി,’ എന്നും താരം പറഞ്ഞു.
