Connect with us

എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാല്‍ പിന്നെ, നോ രക്ഷ. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്; രോഹിത് കുറച്ച് സൈലന്റാണ്, യഥാര്‍ഥ ബഹളക്കാരി താനാണെന്ന് എലീന പടിക്കല്‍

Malayalam

എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാല്‍ പിന്നെ, നോ രക്ഷ. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്; രോഹിത് കുറച്ച് സൈലന്റാണ്, യഥാര്‍ഥ ബഹളക്കാരി താനാണെന്ന് എലീന പടിക്കല്‍

എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാല്‍ പിന്നെ, നോ രക്ഷ. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്; രോഹിത് കുറച്ച് സൈലന്റാണ്, യഥാര്‍ഥ ബഹളക്കാരി താനാണെന്ന് എലീന പടിക്കല്‍

നടിയായും അവതാരകയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായി സീസണ്‍ 2 അവസാനിപ്പിക്കും വരെ താരം ഷോയില്‍ ഉണ്ടായിരുന്നു. ഷോയില്‍ പങ്കെടുക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്. പിന്നാലെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുഗ്രഹാശിസ്വകളോടെ എലീന രോഹിത്തിന് സ്വന്തമായി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലീനയുടെ വിവാഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റിങ്. മെഹന്തി ചടങ്ങിന് ഇടയില്‍ എടുത്ത ഫോട്ടോകളും ഡാന്‍സ് വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞതാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ലഹങ്കയാണ് മെഹന്തി ചടങ്ങിന് എലീന ധരിച്ചിരുന്നത്. 

ഇപ്പോഴിത രോഹിത്തുമായുള്ള വിവാഹശേഷം, പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് എലീന. രോഹിത്തിനോട് ഇഷ്ടം വെളിപ്പെടുത്തിയതിനെ കുറിച്ചാണ് എലീന പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാല്‍ പിന്നെ, നോ രക്ഷ. അത് തന്നെയാണ് പ്രണയത്തിന്റെ കാര്യത്തിലും സംഭവിച്ചതെന്നാണ് എലീന പറയുന്നത്. 

രോഹിത്താണ് ആദ്യം പ്രപോസ് ചെയ്‌തെന്നും എലീന പറയുന്നുണ്ട്. ആദ്യം സുഹൃത്തുക്കളായിരുന്നു. രോഹിതാണ് ആദ്യം പ്രപോസ് ചെയ്തത്. ആദ്യമൊന്നും ഞാന്‍ സമ്മതിച്ചില്ല. പക്ഷെ, പതുക്കെ എനിക്ക് പറ്റിയ ചെക്കന്‍ ഇതു തന്നെയാണെന്ന് മനസ്സ് പറഞ്ഞു. പക്ഷെ, രണ്ട് വീട്ടിലും സമ്മതമില്ല. അങ്ങനെ കാത്തിരുന്ന് ഒടുവില്‍ 2020 മാര്‍ച്ച് മാസത്തോടെയാണ് വീട്ടില്‍ നിന്നും പച്ചക്കൊടി കിട്ടിയത്. അതോടെ ആകെ എക്‌സൈറ്റ്‌മെന്റിലായി. ഇത് 7ാം മത്തെ വര്‍ഷമാണെന്നും നടി പറഞ്ഞു.

വീട്ടുകാര്‍ എന്ന് സമ്മതിക്കുന്നോ അന്ന് നിശ്ചയം എന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. കൊവിഡ് കാലമായിരുന്നതിനാല്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് നിശ്ചയം പ്ലാന്‍ ചെയ്തതെന്നും എലീന പറയുന്നുണ്ട്. രണ്ട് വിഭാഗമായിട്ടാണ് പരിപാടികള്‍ പ്ലാന്‍ ചെയ്തത്. ആ ദ്യത്തേതില്‍ കുടുംബക്കാര്‍. അടുത്തത് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടിയ ചടങ്ങ്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിശ്ചയമേ നടന്നുള്ളൂ. 50 മുതല്‍ 100 പേരെ മാത്രമേ ഒരു സമയത്ത് ഹാളില്‍ കയറ്റൂ എന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ട് ഒരു ടീം ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അടുത്ത ടീം ഹാളില്‍ കയറും. അങ്ങനെയായിരുന്നു നിശ്ചയം.

രോഹിത്തിനെ കുറിച്ചും എലീന പറയുന്നുണ്ട്. രോഹിത് കുറച്ച് സൈലന്റാണ്. പാര്‍ട്ടിയൊക്കെ നടക്കുമ്പോള്‍ ആദ്യത്തെ അര മണിക്കൂര്‍ മാത്രമേ ഞാന്‍ പാവമായി നില്‍ക്കുകയുള്ളൂ. ബാക്കി സമയം യഥാര്‍ഥ ബഹളക്കാരി ഞാനായിരിക്കും. ഹിന്ദുവധുവായി രാവിലെയും ക്രിസ്ത്യന്‍ വധുവായി വൈകിട്ടുമാണ് ചടങ്ങ് നടത്തിയതെന്നും വിവാഹത്തെ കുറിച്ച് എലീന പറയുന്നു. 
രോഹിത്തിന്റെ നാടായ കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്.

ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു കല്യാണം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ബിഗ് ബോസ് താരങ്ങളായ അലസാന്‍ഡ്രയും രേഷ്മയും കല്യാണത്തിന് പങ്കെടുത്തിരുന്നു. ആര്യ, ഫുക്രു, വീണ എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നില്ല. എലീന വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആര്യ ഇന്‍സ്റ്റഗ്രാം ക്യു. എ സെക്ഷനില്‍ പറഞ്ഞിരുന്നു.

കല്യാണത്തിന് മുന്‍പ് തന്നെ സാരിയെ കുറിച്ചു അതിലുള്ള സര്‍പ്രൈസിനെ കുറിച്ചും പറഞ്ഞിരുന്നു. എലീന പറഞ്ഞത് പോലെ സിമ്പിള്‍ വര്‍ക്കുള്ള സാരിയായിരുന്നു. സാരിയ്ക്ക് അനിയോജ്യമായ രീതിയിലുള്ള ആഭരണവും മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. ആഭരണങ്ങളോട് താല്‍പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു സ്റ്റൈല്‍ വെഡ്ഡിങ് രീതിയായത് കൊണ്ട് അല്‍പം സ്വര്‍ണ്ണം ധരിക്കുമെന്നും എലീന പറഞ്ഞിരുന്നു. സാരിയ്ക്ക് ചേരുന്ന വളരെ കുറച്ച് ആഭരണമായിരുന്നു താരം ധരിച്ചത്.

കല്യാണ സാരിയിലെ സര്‍പ്രൈസിനെ കുറിച്ചും എലീന നേരത്തെ പറഞ്ഞിരുന്നു. രേഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെറൂണ്‍ നിറത്തിലുള്ള കാഞ്ചീവരം പട്ടുസാരിയാണ് എലീന ധരിച്ചിരുന്നത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. സുഹൃത്തായിരുന്ന താരത്തിന് വേണ്ടി സാരി ഒരുക്കിയത്. സിമ്പിള്‍ സാരിയ്ക്ക് ഹെവി വര്‍ക്കുള്ള ബ്ലൗസായിരുന്നു ഡിസൈന്‍ ചെയ്തിരിക്കുന്നത്. എലീനയുടെ ലുക്ക് വൈറലായിരുന്നു.

എലീനയുടെ മെഹന്ദി ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം തന്നെയായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മെഹന്ദി 2കെ 21 എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലുമായിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരുന്നത്. ”താന്‍സ് കൗച്ചറാണ്” ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ ആഭരണമായ സ്റ്റൈലിഷ് ചോക്കര്‍ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമായിരുന്നു അണിഞ്ഞിരുന്നത്. താരത്തിന്റെ മേക്കപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുണ്ടുകള്‍ക്കും കണ്ണിനും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പായിരുന്നു. സിമ്പിള്‍ മേക്കപ്പായിരുന്നു. സാരിയാണ് വിവാഹത്തിന് ഉടുത്തതെങ്കില്‍ ക്രിസ്ത്യന്‍ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തിയത്.

More in Malayalam

Trending

Recent

To Top