Malayalam
വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ആഘോഷമാക്കി അര്‍ച്ചനയും പ്രവീണും; സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി ആരാധകരും
വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ആഘോഷമാക്കി അര്‍ച്ചനയും പ്രവീണും; സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി ആരാധകരും
എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. ആ ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാള മിനിസ്ക്രീന്‍ ലോകത്ത് തന്റേതായ ഇടെ നേടിയെടുത്ത താരമാണ് അര്‍ച്ചന സുശീലന്. തനിക്ക് നായിക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടം വില്ലത്തി വേഷങ്ങള്‍ ആണെന്ന് താരം തന്നെ മുമ്പ് പറഞ്ഞിരുന്നു.
സീരിയലില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു റിയാലിറ്റി ഷോ ആയ ബിഗ്ബോസിലും താരം എത്തുന്നത്്. തുടര്‍ന്നും നല്ല സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ബിഗ്ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. പ്രവീണ്‍ നായര്‍ ആണ് താരത്തെ വിവാഹം കഴിച്ചത്. ഹിന്ദു രീതിയില്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹം. വിവാഹചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട നാളത്തെ ലിവിംഗ് റിലേഷന്‍ഷിപ്പിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കാലിഫോര്‍ണിയയിലെ ആഢംബര ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് അര്‍ച്ചന പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ച ചിത്രത്തിലൂടെയാണ് തന്റെ കാമുകനെ താരം പരിചയപ്പെടുത്തിയത്. കാമുകനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഫാള്‍ ഇന്‍ ലൗ’ എന്നാണ് അര്‍ച്ചന കുറിച്ചത്. അത് കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഇരുവരും വിവാഹിതരാകുകയായിരുന്നു.
ഇപ്പോഴിതാ വിവാഹ ശേഷം താരം പങ്കുവെച്ച വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം റീല്‍സായി ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ടും കുട്ടിക്കളി മാറിയില്ലല്ലോ.. എപ്പോഴും ഇങ്ങനെ തന്നെ ആണോ, ഭര്‍ത്താവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കൂ എന്നു തുടങ്ങി നിരവധി പേര് കമന്റ് രേഖപ്പെടുത്തുന്നുണ്ട്.
അമ്മ നേപ്പാളിയും അച്ഛന് മലയാളിയുമായ അര്‍ച്ചനയുടെ മലയാളം കലര്‍ന്നുള്ള സംസാര രീതിയെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മോഡലിംഗില്‍ നിന്നുമാണ് അര്‍ച്ചന അഭിനയ ലോകത്തിലേയ്ക്ക് കടന്നു വരുന്നത്. മിനിസ്ക്രീനില്‍ സ്ഥിരം വില്ലത്തി വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അര്‍ച്ചനയ്ക്ക് യഥാര്‍ത്ഥ ജീവിതത്തിലും പഴി കേള്‍ക്കണ്ടി വന്നിട്ടുണ്ട്. താന്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി തനിക്ക് ബന്ധമില്ല എന്നും, യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലെ അല്ല എന്നും അര്‍ച്ചന ഒരു വേള തുറന്ന് പറഞ്ഞിരുന്നു.
എന്നാല്‍ താരത്തിന്റെ പേരില്‍ പലതരത്തിലുള്ള തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നു. കൊച്ചിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് സംശയാസ്പദമായി നടിയെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട നടി താനല്ല എന്ന് പിന്നീട് ഒരു അവസരത്തില്‍ അര്‍ച്ചന വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ നടി കറങ്ങിയതാണ്
താരത്തിന്റെ നേരെ ഉള്ള മറ്റൊരു വിവാദം. എന്നാല്‍ ആ യാത്ര തീര്‍ത്തും ഔദ്യോഗികമായിരുന്നു എന്നും, താന്‍ മാത്രമല്ല അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എന്നും അര്‍ച്ചന പിന്നാലെ തുറന്ന് പറയുകയും ചെയ്തു. ഓരോ വിവാദങ്ങള്‍ ഇന്റസ്ട്രിയില്‍ വന്നത് മുതല്‍ അര്‍ച്ചനയെ പിന്തുടരുന്നുണ്ടായിയിരുന്നു.
മനോജ് യാദവ് ആയിരുന്നു അര്‍ച്ചനയുടെ ആദ്യ ഭര്‍ത്താവ്. ഒന്‍പത് വര്‍ഷംനീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ച്ചനയും മനോജും തമ്മില്‍ വിവാഹിതരാകുന്നത്. ഉത്തരേന്ത്യന്‍ ചടങ്ങുകളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് താരത്തിന്റെ വിവാഹം നടന്നതും. തിരുവനന്തപുരത്ത് സ്വന്തമായി ഫാഷന്‍ ബൊട്ടീക്ക് നടത്തുന്ന താരം തമിഴിലും പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി സിനിമകളിലും ചെറിയ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ അഭിനയിച്ചു പോരുന്നതിനിടെയായിരുന്നു താരം വിവാഹിതയായത്.
