Malayalam
മഞ്ജു ചേച്ചി ആ രംഗത്ത് ശരിയ്ക്കും അടിയ്ക്കുകയായിരുന്നു, ഏറ്റവും അധികം എഫേര്‍ട്ട് എടുത്ത ആ സീന്‍ അത്രയും മികച്ചതായി വരാന്‍ കാരണം മഞ്ജു ചേച്ചിയുടെ കയ്യില്‍ നിന്ന് കിട്ടിയ തല്ല് ആയിരുന്നു
മഞ്ജു ചേച്ചി ആ രംഗത്ത് ശരിയ്ക്കും അടിയ്ക്കുകയായിരുന്നു, ഏറ്റവും അധികം എഫേര്‍ട്ട് എടുത്ത ആ സീന്‍ അത്രയും മികച്ചതായി വരാന്‍ കാരണം മഞ്ജു ചേച്ചിയുടെ കയ്യില്‍ നിന്ന് കിട്ടിയ തല്ല് ആയിരുന്നു
സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ശേഷം ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വാറലാ കരിയറില്‍ നല്ലൊരു ബ്രേക്ക് കിട്ടിയ സിനിമയാണ് ലൂസിഫര്‍ എന്ന് പറയുകയാണ് സാനിയ ഇയ്യപ്പന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ മികച്ച ഒരു വേഷമാണ് സാനിയയ്ക്ക് കിട്ടയത്. കഥാപാത്രത്തോട് പൂണമായും നീതി പുലര്‍ത്തിയ നടിയ്ക്ക് മികച്ച സഹതാരത്തിനുള്ള സൈമ പുരസ്‌കാരവും ലഭിച്ചിരുന്നു. ആ കഥാപാത്രം അത്രയും മികച്ചതാവാന്‍ കാരണം കൂടെ ഉണ്ടായിരുന്ന ടീം ആണെന്ന് സാനിയ പറയുന്നു.
ഒരു സംവിധായകന്‍ എന്നതിനപ്പുറം നടന്‍ കൂടെയാണ് രാജു ഏട്ടന്‍. അതുകൊണ്ട് തന്നെ ഒരു രംഗം എങ്ങിനെ വേണം എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ചെയ്തു കാണിച്ചു തരും. എന്നിട്ട്, ഇത് എന്റെ വേര്‍ഷന്‍, സാനിയ്ക്ക് ഇനി സ്വന്തം ശൈലിയില്‍ നോക്കാം എന്ന് പറയും. ഒരോ ചെറിയ രംഗത്തിനും അത്രയേറെ എഫേര്‍ട്ട് എടുക്കുന്ന സംവിധായകനാണ് രാജു ഏട്ടന്‍ എന്ന് സാനിയ പറഞ്ഞു.
രാജു ഏട്ടന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ വിവേക് ഒബേറിയോ സാറിനൊപ്പമൊക്കെയാണ് അഭിനയിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. സെറ്റില്‍ എത്തിയപ്പോള്‍ ശരിക്കും പേടിച്ചു. പക്ഷെ അദ്ദേഹം എന്നെ വളരെ കംഫര്‍ട്ട് ആക്കി നിര്‍ത്തി. ഓരോ രംഗവും മികച്ചത് ആവുന്നുണ്ടെങ്കില്‍, അതിന് കാരണം നമ്മുടെ ടീം അത്രയും മികച്ചതായിരുന്നു എന്നതാണ്. കൂടെ അഭിനയിക്കുന്നവരും നില്‍ക്കുന്നവരും എല്ലാം ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു.
മഞ്ജു വാര്യരുടെ മകളായിട്ടാണ് സാനിയ ലൂസിഫര്‍ എന്ന ചിത്ത്രതില്‍ അഭിനയിച്ചത്. ചിത്രത്തില്‍ എനിക്ക് ഏറ്റവും അധികം എഫേര്‍ട്ട് എടുത്ത രംഗത്ത് അത് അത്രയും മികച്ചതായി വരാന്‍ കാരണം മഞ്ജു ചേച്ചിയില്‍ നിന്നും കിട്ടിയ അടിയാണ് എന്ന് സാനിയ ഇയ്യപ്പന്‍ പറയുന്നു. മഞ്ജു ചേച്ചി ആ രംഗത്ത് ശരിയ്ക്കും അടിയ്ക്കുകയായിരുന്നു.
‘ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചി. നിഷ്‌കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിയ്ക്കൊപ്പം ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞു. സീന്‍ ശരിയായോ എന്ന് ചേച്ചിയോട് ചോദിക്കും. നന്നായിട്ടുണ്ട് മോളെ എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്. അത് എനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിയ്ക്ക് കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല. ഒരുപാട് സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ തോന്നും. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു ചേച്ചി. ലൂസിഫറില്‍ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താല്‍പ്പര്യം,’ എന്നും സാനിയ പറഞ്ഞു.
പ്രീസ്റ്റ് എന്ന ചിത്രത്തില്‍ പ്രേതമായിട്ടാണ് അഭിനയിച്ചത്. വളറെ ചെറിയ റോളാണ്. ഒരുപാട് ഡയലോഗുകള്‍ പോലുമില്ല. പക്ഷെ ആ സിനിമ ഞാന്‍ ചെയ്യാന്‍ ഒറ്റക്കാരണം മമ്മൂക്കയോടൊപ്പം അഭിനയിക്കാം എന്നതാണ്. നേരത്തെ ബാല്യകാല സഖി എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിനൊപ്പം കോമ്പിനേഷന്‍ ഉണ്ടായിരുന്നില്ല. പ്രീസ്റ്റില്‍ അതിനുള്ള അവസരം കിട്ടി
കുഞ്ഞുന്നാള്‍ മുതലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഡാന്‍സ്. പക്ഷെ മലയാളത്തില്‍ ഇതുവരെ അത്തരം ഒരു സിനിമ കിട്ടിയിട്ടില്ല. ആദ്യ ചിത്രമായ ക്വീനില്‍ മാത്രമാണ് ഒരു ഡാന്‍സ് നമ്പര്‍ പാട്ട് ഉണ്ടായിരുന്നത്. പിന്നീടുള്ള സിനിമകളില്‍ പാട്ട് രംഗങ്ങളില്‍ ഡാന്‍സിനുള്ള അവസരം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഒരു തിരക്കഥ കേട്ടിട്ടുണ്ട്. ഡാന്‍സിന് പ്രാധാന്യം നല്‍കുന്ന തിരക്കഥയില്‍ അഞ്ച് പാട്ടുകളോളം ഉണ്ട്. പക്ഷെ പ്രൊജക്ട് ഓണായിട്ടില്ല. അതുകൊണ്ട് കൂടുതലൊന്നും പറയാന്‍ പറ്റില്ല എന്നും സാനിയ ഇയ്യപ്പന്‍ പറഞ്ഞു.
