പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്. ഇപ്പോഴിതാ ഏറെ കൗതുകകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബിഹാറിലെ അധ്യാപക യോഗ്യത പരീക്ഷ ‘പാസായി’ മലയാളി നടി അനുപമ പരമേശ്വരന് എന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
2019ല്‍ നടന്ന സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയുടെ ഫലത്തിലാണ് തെറ്റ് കടന്നുകൂടിയത്. ഋഷികേഷ് കുമാര്‍ എന്ന ഉദ്യോഗാര്‍ഥിയുടെ പരീക്ഷാഫലത്തില്‍ ചിത്രത്തിന്റെ സ്ഥാനത്താണ് അനുപമ പരമേശ്വരന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് അടങ്ങുന്ന സ്കോര്‍ കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2019ല്‍ നടന്ന പരീക്ഷയുടെ ഫലം മാര്‍ച്ചിലാണ് പ്രഖ്യാപിച്ചത്. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പേപ്പര്‍- ഒന്നിന് കീഴില്‍ വരുന്ന മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നില്ല. ഉറുദു, സംസ്കൃതം, സയന്‍സ് എന്നി വിഷയങ്ങളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്തപ്പോഴാണ് ചിത്രം മാറിപ്പോയത്.
കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തതിനാല്‍ തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനുള്ള ശ്രമം തുടരുമെന്നും ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ഏറ്റവും വേദനിപ്പിച്ച രമന്റുകളെ കുറിച്ചും അനുപമ പറഞ്ഞിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‘മോശമെന്ന് തോന്നുന്ന കമന്റ് ഡിലീറ്റ് ചെയ്യാറുണ്ട്. സംസ്കാരം ഇല്ലാത്ത നിലയില്‍ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുകയും ചെയ്യും.
ഒരിക്കല്‍ എന്റെ അനിയനുമായി ഞാന്‍ ആഡ് ചെയ്ത ഫോട്ടോയ്ക്ക് വളരെ നിലവാരം താണതും, സംസ്കാരം ഇല്ലാത്തതുമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. ആ വ്യക്തിയെയും ബ്ലോക്ക് ചെയ്തു. കമന്റ് ചെയ്യുന്ന സദാചാര ടീംസിനെ പണ്ടേ ഞാന്‍ ഗൗനിക്കാറില്ല’ എന്നും അനുപമ പരമേശ്വരന് പറയുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...