Connect with us

ക്യാമറയ്ക്ക് പിന്നിലാണ് അനുപമയുടെ ഇപ്പോഴത്തെ പണി;എന്താണന്നറിയണോ..

Malayalam

ക്യാമറയ്ക്ക് പിന്നിലാണ് അനുപമയുടെ ഇപ്പോഴത്തെ പണി;എന്താണന്നറിയണോ..

ക്യാമറയ്ക്ക് പിന്നിലാണ് അനുപമയുടെ ഇപ്പോഴത്തെ പണി;എന്താണന്നറിയണോ..

മലയാളത്തിൽ തുടങ്ങി പിന്നെ തെലുങ്കിൽ വരെ തിയലങ്ങി നിൽക്കുന്ന അനുപമ പരമേശ്വരൻ താരം പുതിയൊരു റോളിലേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ്.ക്യാമറയ്ക്ക് പിന്നിലാണ് താരത്തിന്റെ ഇപ്പോളത്തെ പണി. സംഭവം വേറൊന്നുമല്ല ​ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ സഹസംവിധായിക എന്നതാണ് അനുപമയുടെ പുതിയ റോൾ.

എന്നാൽ വെയിൽ കൊള്ളുന്ന പണിചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചോ എന്നതിനെക്കുറിച്ച് ഒരു പ്രമുഖമാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.ഏറ്റവും സന്തോഷിച്ചതും പിന്തുണ നൽകിയതും അച്ഛനും അമ്മയുമാണ്. സംവിധാനം എന്റെ സ്വപ്നമാണെന്ന് അവർക്ക് മുമ്പേ അറിയാം. അമ്മയ്ക്ക് വെയിൽ കൊള്ളേണ്ടി വരുന്നതിനെക്കുറിച്ച് ടെൻഷനുണ്ടായിരുന്നു. കാരണം അടുത്ത സിനിമ ചെയ്യുമ്പോൾ പ്രശ്നമാകും. എന്നാൽ ഞാനത് കാര്യമാക്കിയില്ല. പക്ഷേ അമ്മയുടെ ടെൻഷൻ ശരിയായിരുന്നു, ​മുഖത്ത് വന്ന സൺടാൻ പോകാൻ കുറേ സമയമെടുത്തു-അനുപമ പറഞ്ഞു.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയാകേണ്ടി വന്ന നടിമാരിലൊരാൾ കൂടിയാണ് അനുപമ.തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ താരം. അടുത്തിടെയായി ഫാഷന്‍ ലോകത്തും താരം തിളങ്ങുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ താരം അത് തെളിയിക്കുന്നുമുണ്ട്. സ്റ്റൈലിഷ് ലുക്കുകളിലൂടെ സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് അനുപമ എന്ന് തന്നെ പറയാം.

about anupama parameswaran

More in Malayalam

Trending

Recent

To Top