Malayalam
സൂര്യയ്ക്ക് വമ്പൻ അവസരവുമായി പൊളി; പട്ടുപാവാടയിൽ കുടുങ്ങി വീണു, കൊടും ചതി വേണ്ടായിരുന്നു; പൊളിയെ പൊളിച്ചടുക്കി സൂര്യ; പൊട്ടിച്ചിരിച്ച് പ്രേക്ഷകർ
സൂര്യയ്ക്ക് വമ്പൻ അവസരവുമായി പൊളി; പട്ടുപാവാടയിൽ കുടുങ്ങി വീണു, കൊടും ചതി വേണ്ടായിരുന്നു; പൊളിയെ പൊളിച്ചടുക്കി സൂര്യ; പൊട്ടിച്ചിരിച്ച് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളായിരുന്നു ദമ്പതിമാരായ ഫിറോസും സജ്നയും. എന്നാല്‍ ഇരുവര്‍ക്കുമെതിരെ സഹമത്സരാര്‍ത്ഥികളില്‍ നിന്ന് തന്നെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ വോട്ടെടുപ്പ് പോലും ഇല്ലാതെ ഇരുവര്‍ക്കും ഷോയില്‍ നിന്നും പുറത്ത് പോരേണ്ടി വരികയും ചെയ്തു.
ബിഗ് ബോസില്‍ പല പ്രശ്നങ്ങളും ഉണ്ടായെങ്കിലും പുറത്ത് വന്നപ്പോള്‍ അതൊന്നും മനസ്സില്‍ വെക്കാതെ എല്ലാവരോടുമായി വളരെ മികച്ച സൗഹൃദത്തിലാണ് ഇരുവരും പോയിക്കൊണ്ടിരിക്കുന്നത്.
പുറത്തെത്തിയ പൊളി ഫിറോസിന്‌റെ പ്രാങ്ക് വീഡിയോകള്‍ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിരവധി പേരെയാണ് ശബ്ദം മാറ്റി വിളിച്ച് ഫിറോസും സജ്‌നയും പറ്റിച്ചത്. മണിക്കുട്ടന്‍, കിടിലം ഫിറോസ്, സാബുമോന്‍, അരിസ്‌റ്റോ സുരേഷ്, പേളി മാണി തുടങ്ങിയവരെല്ലാം ഫിറോസിന്‌റെ ഷോയുടെ ഭാഗമായി. എറ്റവുമൊടുവിലായി സൂര്യയെ ആണ് ഫിറോസ് വിളിച്ചത്. ഡിഎഫ്‌കെ എന്ന യൂടൂബ് ചാനലിലൂടെയാണ് ഇതിന്റെ വീഡിയോ ബിഗ് ബോസ് താരം പങ്കുവെച്ചത്.
ബിഗ് ബോസ് ഹൗസില്‍ ഫിറോസ് ഖാനും സജ്നയുമായി ഏറ്റവും കൂടുതല്‍ വഴക്കുകള്‍ ഉണ്ടായ സഹമത്സരാര്‍ത്ഥികളില്‍ ഒരാളാണ് സൂര്യ. പൃഥ്വിരാജ് നായകനാവുന്ന പുതിയ സിനിമയിലേക്ക് അവസരം ഉണ്ടെന്ന് പറഞ്ഞാണ് സൂര്യയെ ഫിറോസും സജ്നയും വിളിക്കുന്നത്. സൂര്യയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അമ്മയുടെ നമ്പറിലേക്ക് വിളിച്ചാണ് ഫിറോസ് സൂര്യയുമായി സംസാരിക്കുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി പറമ്പില്‍ എന്നും പറഞ്ഞാണ് ഫിറോസ് തന്നെ സുര്യക്ക് പരിചയപ്പെടുത്തുന്നത്. അടുത്ത മാസം ഒരു സിനിമ തുടങ്ങുന്നുണ്ട്. അതിലേക്ക് നായികയാവാന്‍ തയ്യറാണോ? പൃഥിരാജാണ് നായകനെന്നും ഫിറോസ് പറയുന്നു. അപ്പോള്‍ തന്നെ പൃഥിരാജിന് നായികയായിട്ട് ഞാനോ എന്ന സംശയം സൂര്യ പ്രകടിപ്പിക്കുകയം ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ അത്ര ഇല്ലേ എന്നായിരുന്നു പൊളി ഫിറോസിന്‍റെ മറു ചോദ്യം. ബിഗ് ബോസ് കണ്ടിട്ട് വിളിക്കുകയാണ്. ഒക്കെയാണെങ്കില്‍ സൂം മീറ്റ് ഉള്‍പ്പടേയുള്ള മറ്റ് കാര്യങ്ങള്‍ ഉണ്ടാവും. ജോഷിയാണ് സംവിധായകന്‍. അടുത്ത മാസം ഒരു 49 ദിവസം ഷൂട്ടിങ്ങിനായി വേണ്ടി വരും. നിങ്ങളുടെ പേയ്മെന്‍റ് ഒക്കെ എങ്ങനെയായിരിക്കുമെന്നും ഫിറോസ് ചോദിക്കുന്നു.
അതൊക്കെ പിന്നീട് പറഞ്ഞാല്‍ മതിയോ എന്ന് ചോദിക്കുന്ന സൂര്യ തനിക്ക് ജോഷി സാറുമായി നേരിട്ട് സംസാരിക്കാന്‍ പറ്റുമോയെന്നും ചോദിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ പിന്നീട് സംസാരിക്കാമെന്നാണ് ഫിറോസ് അപ്പോള്‍ നല്‍കുന്ന മറുപടി. ഡേറ്റ് തന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേറെ പോവാന്‍ കഴിയില്ല. നിങ്ങള്‍ക്കെതിരെ അങ്ങനൊരു പരാതിയുണ്ടെന്നും ഫിറോസ് പറയുന്നു. എന്നാല്‍ തനിക്കെതിരെ അങ്ങനെ ഒരു പരാതി വരാന്‍ ഇടയില്ലല്ലോ. സിനിമാ മേഖല ഞാന്‍ വിട്ടിട്ട് തന്നെ വര്‍ഷങ്ങളായി. ഇതുവരെ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലാത്തതിനാല്‍ അത്തരമൊരു പരാതി വരാന്‍ ഇടയില്ല. മറ്റുള്ളവരുമായി സംസാരിക്കുന്നതിന് മുമ്പ് ജോഷി സാറുമായി സംസാരിക്കാന്‍ പറ്റുമോയെന്ന് വീണ്ടും സൂര്യ ചോദിക്കുന്നു. ഇതിനിടെ സൂര്യ കോള്‍ കട്ട് ചെയ്തു.
വീണ്ടും വിളിച്ച ഫിറോസ് സൂര്യയോട് പതിവ് രീതിയില്‍ തന്നെ സംസാരം തുടര്‍ന്നു. വീണ്ടും ജോഷി സാറുമായി സംസാരിക്കാന്‍ പറ്റുമോയെന്ന കാര്യം സൂര്യ ചോദിക്കുന്നു. എന്നാല്‍ ജോഷി സാറോട് പിന്നെ സംസാരിക്കാം. ഇപ്പോള്‍ അവര്‍ തിരക്കിലാണ്. അവരൊക്കെ പിന്നെ വിളിക്കും. സിനിമയില്‍ ആദ്യം വിളിക്കേണ്ടത് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിട്ടാണെന്നും ഫിറോസ് പറയുന്നു. തുടര്‍ന്ന് താന്‍ അഭിനയിച്ച തുരിയം എന്ന സിനിമയെ കുറിച്ചും അതിന് സംസ്ഥാന അവാര്‍ഡ് കിട്ടിയതിനെ കുറിച്ചെല്ലാം സൂര്യ പറയുന്നുണ്ട്. ശബ്ദ ലേഖനത്തിനായിരുന്നു തുരിയം എന്ന പടത്തിന് അവാര്‍ഡ് കിട്ടിയത്. വീണ്ടും ജോഷി സാറുമായി ഫോണില്‍ സംസാരിക്കാമെന്ന ആവശ്യം സൂര്യ ഉന്നയിക്കുന്നു. എന്നാല്‍ അപ്പോഴും ജോഷി സര്‍ പിന്നീട് വിളിക്കുമെന്നായിരുന്നു പൊളി ഫിറോസിന്‍റെ മറുപടി. പിന്നീട് കോസ്റ്റ്യൂമര്‍ എന്ന് പരിചയപ്പെടുത്തി ഫിറോസ് ഫോണ്‍ സജ്നയ്ക്ക് കൈമാറുന്നു.
പട്ടുപാവാടയും ഉടുപ്പുമൊക്കെയാണ് വസ്ത്രം എന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നി സൂര്യ ആദ്യം കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് വീണ്ടും വിളിച്ചപ്പോഴാണ് സൂര്യയോട് പൊളി ഫിറോസാണെന്ന് ഫിറോസ് ഖാന്‍ പറഞ്ഞത്’. ‘നമ്പര്‍ ലീക്കായതുകൊണ്ട് ഇപ്പോള്‍ താന്‍ ആരുടെയും ഫോണ്‍ എടുക്കാറില്ലെന്ന്’ സൂര്യ അറിയിച്ചു.
പൃഥിരാജിന്‍റെയും ജോഷി സാറിന്‍റേയും ഒക്കെ പടത്തില്‍ ഒരിക്കലും തന്നെ വിളിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തുടക്കത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഫോണ്‍ കട്ട് ചെയ്യാന്‍ പോയതെന്നും സൂര്യ പറഞ്ഞു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ബിഗ് ബോസ് വിശേഷങ്ങളും അതിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ചും സംസാരിച്ചു
