Connect with us

ആരാധകന് ബ്രെയിൻ ട്യൂമർ; “തോൽക്കാനായി ആരും ജനിക്കുന്നില്ല. ജയിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കണം; സർപ്രൈസ് ഒരുക്കി ഉലകനായകൻ

Malayalam

ബ്രെയിൻ ട്യൂമർ ബാധിതനായ തന്റെ ആരാധകനായി സൂം മീറ്റിങ് വഴി സർപ്രൈസ് ഒരുക്കി ഉലകനായകൻ കമലഹാസൻ. ടെർമിനൽ ബ്രെയിൻ ട്യൂമർ ബാധിതനായ സാകേതിനാണ് ഇത്തരത്തിൽ ഒരു മനോഹര നിമിഷം ലഭ്യമായത്. കമലഹാസൻ സൂം വഴി കണ്ട് ആശ്വാസവാക്കുകൾ പറയുകയുണ്ടായി . സാകേത് അറിയാതെ അവരുടെ ബന്ധുവാണ് ഈ മീറ്റിങ് അദ്ദേഹത്തിനായി ഒരുക്കിയത്.

സാകേതിനെ സൂം മീറ്റിങ് വഴി ബന്ധപ്പെട്ട കമലഹാസൻ 10 മിനിറ്റിലധികം കുടുംബവുമായി സംവദിക്കുകയും അസുഖത്തിനെതിരെ പോരാടാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്തു. അപ്രതീക്ഷിതമായി തന്റെ മുന്നിലെത്തിയ താരത്തെ കണ്ട സാകേതിന് ആദ്യം അദ്ഭുതമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എങ്ങനെയിരിക്കുന്നു എന്ന സാകേതിന്റെ ചോദ്യത്തിന് ഞാനിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്റെ ഒരു കുടുംബാംഗത്തിനോടാണ് എന്നാണ് കമലഹാസൻ പറഞ്ഞത്.

ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണെന്നും എന്നാൽ തന്റെ ഭാര്യക്കും കൈക്കുഞ്ഞിനും വേണ്ടി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും സാകേത് കമലാഹാസനോട് പറഞ്ഞു. അദ്ദേഹത്തോടുള്ള ആരാധനയാൽ തന്റെ കുഞ്ഞിന് ‘വിരുമാണ്ടി’ എന്ന ഓമനപ്പേരിട്ട് വിളിക്കാറുണ്ടെന്നും സാകേത് പറഞ്ഞു.

“തോൽക്കാനായി ആരും ജനിക്കുന്നില്ല. ജയിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കണം. സാകേത് സർവ ആരോഗ്യത്തോടും കൂടി തിരിച്ചു വരും”.–കമലഹാസൻ പറഞ്ഞു.

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ തനിക്കായി പത്തു മിനിറ്റ് ചെലവഴിച്ചതിൽ വളരെ നന്ദിയുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് താൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും സാകേത് പ്രിയതാരത്തോട് പറഞ്ഞു. നാട്ടിൽ വരുമ്പോൾ ഒന്നു കാണാൻ പറ്റുമോ എന്ന സാകേതിന്റെ ചോദ്യത്തിന്, കണ്ടിരിക്കും എന്നായിരുന്നു കമൽഹാസൻ കൊടുത്ത മറുപടി.

ABOUT KAMALHASAN

More in Malayalam

Trending