Malayalam
പുതിയ സിനിമയ്ക്ക് വേണ്ടി മുടി മുറിച്ച് അനുമോള്‍.! എന്തിനാ ഈ പാടു പെടുന്നത്, വല്ല കെളവി വേഷവും ആയിരിക്കുമെന്ന് കമന്റ്; മാസ് മറുപടി നല്‍കി നടി
പുതിയ സിനിമയ്ക്ക് വേണ്ടി മുടി മുറിച്ച് അനുമോള്‍.! എന്തിനാ ഈ പാടു പെടുന്നത്, വല്ല കെളവി വേഷവും ആയിരിക്കുമെന്ന് കമന്റ്; മാസ് മറുപടി നല്‍കി നടി
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അനുവിന്റെ പുതിയ വീഡിയോയും അതിന് താഴെ വന്ന കമന്റിന് താരം നല്‍കിയ കമന്റുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പുതിയ സിനിമയ്ക്ക് വേണ്ടി താന്‍ മുടി വെട്ടിയതിനെക്കുറിച്ചായിരുന്നു അനുവിന്റെ വീഡിയോ. വീഡിയോയ്ക്ക് കമന്റുകളുമായി ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്. കമന്റുകള്‍ക്ക് താരം മറുപടി പറയുകയും ചെയ്യുന്നുണ്ട്. അതേസമയം എപ്പോഴത്തേയും പോലെ മോശം കമന്റുകളുമുണ്ട്. അതില്‍ ചിലതിന് അനുമോള്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. മുടി വെട്ടേണ്ടിയിരുന്നില്ലെന്നാണ് ചിലര്‍ അനുമോളോട് പറയുന്നത്.
ആ നീണ്ട ചുരുണ്ട മുടി അഴിഞ്ഞു കിടക്കുമ്‌ബോള്‍ കാണാന്‍ ഒത്തിരി ഭംഗിയായിരുന്നുവെന്നായിരുന്നു ചിലരുടെ കമന്റ്. അത് വളരുമല്ലോ എന്നായിരുന്നു ഇതിന് അനു നല്‍കിയ മറുപടി. എന്നാല്‍ മറ്റൊരാള്‍ നല്‍കിയ കമന്റ് താരത്തെ അപമാനിക്കുന്നതായിരുന്നു. ഇതുവരെ ഒരു നല്ല പടത്തില്‍ പോലും കണ്ടിട്ടില്ല. നിങ്ങള്‍ ശരിക്കും ആരാ? എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടി മറ്റൊരു ചോദ്യമായിരുന്നു. ഈ നല്ല പടം എന്താ എന്നായിരുന്നു അനുവിന്റെ ചോദ്യം.
അതേസമയം തന്നെ മറ്റൊരാള്‍ അനുവിനെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്തിനാ ഈ പാടു പെടുന്നത്. വല്ല കെളവി വേഷവും ആയിരിക്കുമെന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. കിളവികള്‍ മോശം ആണോ, നിങ്ങളുടെ അമ്മയും സഹോദരിയും ഭാര്യയും ഒക്കെ ഒരിക്കല്‍ കിളവി ആകും. ഈ പറയുന്ന നിങ്ങളും എന്നായിരുന്നു അനുവിന്റെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ചു കൊണ്ടും പിന്തുണ അറിയിച്ചു കൊണ്ടും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.
