Connect with us

പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും,വേഷം കെട്ട് പൊളിച്ചടുക്കി മഞ്ജുവിനെ പരസ്യമായി അപമാനിച്ചു

Malayalam

പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും,വേഷം കെട്ട് പൊളിച്ചടുക്കി മഞ്ജുവിനെ പരസ്യമായി അപമാനിച്ചു

പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും,വേഷം കെട്ട് പൊളിച്ചടുക്കി മഞ്ജുവിനെ പരസ്യമായി അപമാനിച്ചു

മലയാളി നെഞ്ചിലേറ്റിയ നടിയാണ് കാവ്യാ മാധവൻ. കുട്ടികളി ഉള്ള നാണമുള്ള വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും ഇടതൂർന്ന മുടിയുമായി സ്ത്രീത്വം തുളുമ്പുന്ന സുന്ദരിയായിട്ടായിരുന്നു കാവ്യയെ ആരാധകർ സ്വീകരിച്ചിരുന്നത്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്.

പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു. വർഷങ്ങള്ക്കിപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കിൽ രാധയായി വേഷമിട്ടപ്പോൾ മുതൽ മലയാളികളുടെ നായിക ആയി കാവ്യ വളരുകയും ചെയ്തു. അഭിനയത്തിന്റെ കാര്യത്തിലും ഒട്ടുമോശമല്ലാത്തതിനാൽ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോയ കാവ്യാ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത കാവ്യ ഇപ്പോൾ തികഞ്ഞ കുടുംബിനിയായി മാറിയിരിക്കുകയാണ്. എങ്കിലും കാവ്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മാത്രം പങ്കിടുന്ന പേജ് അടുത്തിടെ ആരംഭിച്ചിരുന്നു ചുരുങ്ങിയ സമയം കൊണ്ട് നിറയെ ഫോളോവേഴ്സിനെ നേടാനും പേജിന് ആയിട്ടുണ്ട്. കാവ്യയുടെ സൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ള പോസ്റ്റുകൾ പേജിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പേജിൽ വന്ന ഒരു പോസ്റ്റ് ചർച്ചയാകുകയാണ്

“പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടപ്പിട്ടില്ലെങ്കിലും അക്കാലത്തു യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നേ ധാരാളം”, എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യയുടെ ഒരു ചിത്രവും പേജിലൂടെ പങ്കിട്ടിരിക്കുന്നത്. അന്ന് മാത്രമല്ല ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന കമന്റുകൾ പങ്കിട്ടുകൊണ്ടാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തത്.

വിവാഹം കഴിഞ്ഞതോടെ നാടൻ വേഷങ്ങളിൽ ആരാധകർ കണ്ട കാവ്യക്ക് അൽപ്പം മാറ്റങ്ങളും സംഭവിച്ചു. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ പറയാറ്. അതേപോലെ തന്നെ നാടന്‍ പെണ്‍കുട്ടിയില്‍ നിന്ന് അല്‍പം മോഡേണായി കാവ്യ മാറിയിരുന്നു. എന്നാല്‍ എങ്ങനെ കാവ്യക്കിത്ര പെട്ടെന്നൊരു മാറ്റം വന്നു എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. കാവ്യ ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ് മേക്കപ്പ് ധരിക്കുക എന്നും ആരാധകർ മുൻപ് കണ്ടെത്തിയിരുന്നു. എത്ര താമസിച്ചു ഷൂട്ടിങ് കഴിഞ്ഞാലും അതെല്ലാം വൃത്തി ആക്കിയ ശേഷം മാത്രമായിരുന്നു കാവ്യയുടെ ഉറക്കം എന്ന് മുൻപ് ആരാധാകർ തന്നെ കണ്ടെത്തിയ വസ്തുതയാണ്. ഭക്ഷണ കാര്യത്തിലും ചില നിയന്ത്രണങ്ങളൊക്കെ കാവ്യയ്ക്കുണ്ട് എന്നും മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

കാവ്യയെ പുകഴ്ത്തിയും നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയുമാണ് ആരാധകർ ഈ വാക്കുകൾ കുറിച്ചത്. അതോടൊപ്പം തന്നെ മറ്റൊരു വശത്ത്കൂടി നടി മഞ്ജുവിനിട്ടൊരു കൊട്ടും നൽകിയിട്ടുണ്ട്. മഞ്ജുവിനെ പരസ്യമായി അപമാനിച്ചിരിക്കുകയാണ് ഈ പോസ്റ്റിലൂടെ കാവ്യാ മാധവൻ ഫാൻസ്

കഴിഞ്ഞ ദിവസം ഗ്ലാസ് വെച്ച് ക്യൂട്ട് ചിരിയുമായി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോള്‍ വീണ്ടും മഞ്ജു പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ് ഒരുകൂട്ടര്‍ കണ്ടു പിടിച്ചത്. മഞ്ജുവിന്റെ പുതിയ ചിത്രത്തില്‍ സര്‍ജറി ചെയ്ത പാടുകള്‍ ഉണ്ടെന്നും വീണ്ടും സര്‍ജറി ചെയ്‌തോ എന്നായിരുന്നു സോഷ്യൽ മീഡിയ ചോദിച്ചത്. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ഇതിനുള്ള മറുപടി മഞ്ജു തന്നെ പറഞ്ഞിരുന്നു. ‘മഞ്ജു വാര്യര്‍ ലോക്ക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ? എന്ന ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി. ‘പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗണ്‍ സമയത്ത് സമാധാനത്തോടെ വീട്ടില്‍ ഇരിക്കുകയായിരുന്നെന്നും’ മഞ്ജു പറഞ്ഞത്.

ചതൂര്‍മുഖം എന്ന സിനിമയുടെ പ്രസ്മീറ്റില്‍ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ ഒരു സമയത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള മിഡിയും ടോപ്പുമിട്ട് അതീവ സുന്ദരിയായി വന്ന മഞ്ജുവിനെ ആരാധകരും ഏറ്റെടുത്തു. നാല്‍പത്തി രണ്ട് വയസിലും ഇതുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിക്കുന്ന നടിമാര്‍ അപൂര്‍വ്വമാണെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. മഞ്ജുവിനെ പരസ്യമായി അപമാനിച്ച സ്ഥിതിയ്ക്ക് മഞ്ജു ഫാൻസ് വെറുതെയിരിക്കില്ല.. മഞ്ജുവിന്റെ ആരാധകരുടെ പ്രതികരണമാണ് ഇനി കാണേണ്ടത്

More in Malayalam

Trending