Malayalam
നീ ശെരിക്കുമൊരു ഇന്സ്പിറേഷന് ഫൈറ്ററും ആയിരുന്നു ഞങ്ങള്‍ക്കൊക്കെ എത്രയെത്ര സ്വപ്നങ്ങള്‍ നീ ഷെയര്‍ ചെയ്തിരുന്നു അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ’, കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍
നീ ശെരിക്കുമൊരു ഇന്സ്പിറേഷന് ഫൈറ്ററും ആയിരുന്നു ഞങ്ങള്‍ക്കൊക്കെ എത്രയെത്ര സ്വപ്നങ്ങള്‍ നീ ഷെയര്‍ ചെയ്തിരുന്നു അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ’, കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍
ട്രാന്‍സ് ആക്ട്റ്റിവിസ്റ്റ് എന്ന നിലയില്‍ സുപരിചിതയായിരുന്നു അനന്യ കുമാരി അലക്സ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതര പിഴവ് ആരോപിച്ച് അനന്യ രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അനന്യ കുമാരി അലക്സിന്റെ മരണം സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അനന്യയുടെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അനന്യയ്ക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ട്രാന്‍സ് അഭിനേത്രിയും മോഡലുമായ അഞ്ജലി അമീര്‍.
‘എന്തിനാ അനു നീ ഈ കടുങ്കൈ ചെയ്തേ മോളെ, നീ ശെരിക്കുമൊരു ഇന്സ്പിറേഷന് ഫൈറ്ററും ആയിരുന്നു ഞങ്ങള്‍ക്കൊക്കെ എത്രയെത്ര സ്വപ്നങ്ങള്‍ നീ ഷെയര്‍ ചെയ്തിരുന്നു അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ’, എന്നാണ് അഞ്ജലി അമീര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് അഞ്ജലിയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്. നിരവധി പേര് കമന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്. ഏറെ ബോള്‍ഡും കഴിവുമുള്ള ആളായിരുന്നു അനന്യയെന്നും അവരിങ്ങനെ ചെയ്യുമന്നെ് കരുതിയിരുന്നില്ലെന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ നിന്നിരുന്ന അവര്‍ ഇങ്ങനെ ചെയ്യണമെങ്കില്‍ അവര്‍ അത്രമാത്രം അനുഭവിച്ചിരുന്നിരിക്കണം, മനുഷ്യ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി നമ്മുടെ നാട് മാറി. ഏത് മേഖലയില്‍ പോയാലും ഒരിടത്ത് എങ്കിലും അനീതി. അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം, ചില ഡോക്ടര്‍മാര്‍ പൈസക്ക് വേണ്ടി ആ പാവത്തിനെ പരിക്ഷണ വസ്തു ആക്കിയതാണ് തുടങ്ങി നിരവധി കമന്റുകളാണ് അഞ്ജലി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനന്യ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആയി രംഗത്തെത്താറുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പും താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അനന്യ സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
അതേസമയം, അനന്യ അലക്സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും എന്നാണ് വിവരം. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല.
ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും ഈ വിഷയത്തില്‍ പൊലീസിന്റെ തുടര്‍ നടപടികള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തിലും ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് അനന്യയെ ഫ്ളാറ്റില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയ്ക്കൊപ്പം ഒരു സുഹ്യത്തും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ഇവര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ട്രാന്സ്ജെന്റര് വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്സ്ജെന്റര് റേഡിയോ ജോക്കികൂടിയായിരുന്നു അനന്യ. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.
