Connect with us

“ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു”! അഞ്ജലി അമീർ

anajli ameer

Social Media

“ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു”! അഞ്ജലി അമീർ

“ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു”! അഞ്ജലി അമീർ

“ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു”! അഞ്ജലി അമീർ

ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപെട്ട് ഉണ്ടായ വിവാദങ്ങളിൽ ബാലയെ പിൻ തുണച്ചു കൊണ്ട് നടിയും മോഡലുമായ അഞ്ജലി അമീർ രംഗത്ത് വന്നു.


“ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നും പറയുന്നതിലും ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കാണിക്കുന്ന കണക്കിലെ താളപ്പിഴകളും വച്ച് ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു. ബാലയ്ക്ക് ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത്.’’–അഞ്ജലി അമീർ പറഞ്ഞു.

‘ഷെഫീക്കിന്‍റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങളാണ് വിവാദമായി മാറിയത്. ചിത്രത്തില്‍ അഭിനയിച്ചതിന് താൻ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ പ്രസ്‍താവന. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവർ രം​ഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

2016-ലെ മമ്മൂട്ടി നായകനായ പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലിയുടെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. കൂടാതെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഇന്ത്യയിലെ ആദ്യ വനിത ട്രാൻസ്ജൻഡറാണ് അഞ്ജലി അമീർ. കോഴിക്കോട് സ്വദേശിയായ താരം ഇതിനോടകം തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞിരിക്കുകയാണ്.

കോഴിക്കോടുള്ള, താമരശ്ശേരി എന്ന പട്ടണത്തിലാണ് അഞ്ജലിയുടെ ജനനം. ഒരു ആണ്കുട്ടിയായാണ് അഞ്ജലി ജനിച്ചത്. പിന്നീട് ഇരുപതാം വയസ്സിൽ അഞ്ജലി തന്റെ സെക്ഷുവൽ റീ അസ്സെസ്സ്മെന്റ് സർജറി ചെയ്ത് പൂർണമായും ഒരു സ്ത്രീ ആയി മാറി. ജി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ നിന്നായിരുന്നു അഞ്ജലിയുടെ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർണമാക്കിയത്. ഉന്നത പഠനങ്ങൾക്കുവേണ്ടി പത്തൊൻപതാം വയസ്സിൽ ബംഗളൂരുവിലേക്ക് പോയി. പിന്നീട് ബാച്ചിലർ ഓഫ് നഴ്സിങ്ങിൽ ബിരുദം നേടി.

More in Social Media

Trending

Recent

To Top