Malayalam
നാളുകൾക്ക് ശേഷം ചെന്നൈയിൽ അവർ ഒന്നിച്ചു! ആ ഫോട്ടോ ഞെട്ടിച്ചു, കണ്ണ് നിറഞ്ഞ് പ്രേക്ഷകർ…. കാത്തിക്കാൻ വയ്യെന്ന് ആരാധകർ
നാളുകൾക്ക് ശേഷം ചെന്നൈയിൽ അവർ ഒന്നിച്ചു! ആ ഫോട്ടോ ഞെട്ടിച്ചു, കണ്ണ് നിറഞ്ഞ് പ്രേക്ഷകർ…. കാത്തിക്കാൻ വയ്യെന്ന് ആരാധകർ
ബിഗ്ബോസ് പ്രേമികളെല്ലാം തന്നെ ബിഗ്ബോസ് മലയാളം മൂന്നാം സീസണിൻ്റെ വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. ചാനൽ അറിയിച്ചത് പ്രകാരം മത്സരാർത്ഥികൾക്കായുള്ള വോട്ടിംഗിൽ ആരാധകർ തങ്ങളുടെ പ്രിയതാരങ്ങൾക്ക് മികച്ച ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു അനൌദ്യോഗികമായി വിജയിയെയുമൊക്കെ പ്രേക്ഷകർക്കിടയിൽ തീരുമാനമായിക്കഴിഞ്ഞെങ്കിലും ഔദ്യോഗികമായി വോട്ടിൻ്റെ കണക്കോ മറ്റു വിവരങ്ങളോ ചാനൽ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ജൂലൈ മാസത്തിൽ തന്നെ ഫൈനൽ നടത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു
ഒടുവിൽ സീസണ്‍ 3യുടെ വിജയിയെ അറിയാന്‍ ഇനി അധികനാളില്ല. അങ്ങനെ മലയാളികളുടെ ആ കാത്തിരിപ്പിന് അവസാനമാവുകയാണ്. ഫിനാലെ ചിത്രീകരണത്തിനായി താരങ്ങള്‍ ചെന്നൈയിലെത്തി. ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ മിക്കവരും എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചിത്രങ്ങളും ചെന്നൈ ഹോട്ടലില്‍ നിന്നുമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവച്ചിട്ടുണ്ട്. ഇതോടെയാണ് ഫിനാലെയായിരിക്കുകയാണെന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ജൂലൈ 23 ന് ഫിനാലെയുടെ ചിത്രീകരണം നടക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിന് മുന്നോടിയായി താരങ്ങള്‍ ചെന്നൈയിലെത്തിയിരിക്കുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളായ മണിക്കുട്ടന്‍, റിതു മന്ത്ര, സൂര്യ, ഡിംപള്‍, സൂര്യ, സന്ധ്യ തുടങ്ങിയവര്‍ ചെന്നൈയിലെ ഹോട്ടലില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിരുന്നു. പോയി വരാം എന്നു പറഞ്ഞ കിടിലം ഫിറോസും തന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ മണിക്കുട്ടനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഡിംപല്‍. ഇതോടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടിലെ ഡിംപലിന്റേയും മണിക്കുട്ടന്റേയും സൗഹൃദം ആരാധകരുടെ പ്രിയപ്പെട്ട കാഴ്ചകളിലൊന്നായിരുന്നു. ഷോ നിര്‍ത്തി വെക്കേണ്ടി വന്നതിന്റെ കുറച്ച് മുമ്പായിരുന്നു മണിക്കുട്ടന്‍ ഷോയില്‍ നിന്നും പിന്മാറിയതും പിന്നീട് തിരികെ വന്നതും. ഈ സമയത്ത് ഡിംപലിന്റെ സന്തോഷം ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് ഡിംപലിന് ഷോയില്‍ നിന്നും പിന്മാറേണ്ടി വന്നിരുന്നു.
ഇതോടെ ഹൃദയം തകര്‍ന്നിരിക്കുന്ന മണിക്കുട്ടനായിരുന്നു കണ്ടത്. ഡിംപലിന്റെ തിരിച്ചുവരവില്‍ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന മണിക്കുട്ടനെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. അതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം ഇരുവരേയും ഒരു ഫ്രെയിമില്‍ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ സന്ധ്യ മനോജ്, സൂര്യ, സജ്‌ന, റിതു എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയും ഡിംപല്‍ പങ്കുവച്ചിരുന്നു. അഡോണി, രമ്യ പണിക്കര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും വീഡിയോയും ഡിംപല്‍ പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങളും വീഡിയോകളും കണ്ടതോടെ ആരാധകര്‍ ആവേശത്തിലാണ്. ആരായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനായി ഇനി അധിക നേരം കാത്തിരിക്കേണ്ട. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, അനൂപ്, നോബി, റിതു മന്ത്ര, റംസാന്‍ എന്നിവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. ഇതിനായുള്ള വോട്ടിംഗ് നേരത്തെ തന്നെ നടന്നിരുന്നു.
