Malayalam
‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’; സൂപ്പര്‍ചിത്രങ്ങളുമായി അഞ്ജലി അമീര്‍
‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’; സൂപ്പര്‍ചിത്രങ്ങളുമായി അഞ്ജലി അമീര്‍
മലയാളികള്‍ക്കേറെ സുപരിചിതയായ താരമാണ് അഞ്ജലി അമീര്‍. മമ്മൂട്ടി നായകനായ പേരന്‍പ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഞ്ജലി അമീര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അഞ്ജലി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
സാമൂഹ്യ വിഷയങ്ങളിലും മറ്റും തന്റെ അഭിപ്രായങ്ങള്‍ അഞ്ജലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വളരെ വേഗത്തിലാണ് ഇവ ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ, ഇത്തരത്തില്‍ അഞ്ജലി പങ്കുവെച്ച ചിത്രങ്ങളും അതിന് നല്‍കിയ തലക്കെട്ടുമാണ് ചര്‍ച്ചയാകുന്നത്. ‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
നിരവധിപ്പേരാണ് അഞ്ജലിയുടെ പോസ്റ്റിന് പിന്തുണയുമായി വന്നിട്ടുള്ളത്. ലൈംഗികാതിക്രമ കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോടതി വിധിയോടുള്ള പ്രതിഷേധ സൂചകമായാണിതെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.
അതേസമയം, പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും, അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.