News
വസ്ത്രധാരണത്തില്‍ പ്രകോപിതര്‍ ആയവര്‍ക്ക് സ്‌പെഷ്യൽ ഡെഡിക്കേഷൻ; അഞ്ജലി ഇങ്ങനെ വസ്ത്രം ധരിച്ചപ്പോള്‍ പ്രകോപിതര്‍ ആയവരുണ്ടോ…?; എങ്കിൽ ഇത് അവര്‍ക്കുള്ള മറുപടി!
വസ്ത്രധാരണത്തില്‍ പ്രകോപിതര്‍ ആയവര്‍ക്ക് സ്‌പെഷ്യൽ ഡെഡിക്കേഷൻ; അഞ്ജലി ഇങ്ങനെ വസ്ത്രം ധരിച്ചപ്പോള്‍ പ്രകോപിതര്‍ ആയവരുണ്ടോ…?; എങ്കിൽ ഇത് അവര്‍ക്കുള്ള മറുപടി!
ഇന്ന് മലയാളികൾക്ക് ട്രാൻസ് വ്യക്തികളോടും എൽ ജി ബി റ്റി ക്വു കമ്മ്യൂണിറ്റിയോടുമുള്ള അവജ്ഞ മാറിവരുന്നുണ്ട് . അതിനു കാരണം തങ്ങൾക്ക് ഒരു പോരായ്മയും ഇല്ല എന്ന സ്വയം തിരിച്ചറിവിൽ അവർ സമൂഹത്തിലെ മുൻ നിരയിലേക്ക് കാലെടുത്തു വയ്ക്കുന്നു എന്നതുതന്നെയാണ്.
ഇപ്പോള്‍ ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവര്‍ സമൂഹത്തിലെ നിരവധി ഉയര്‍ന്ന നിലകളില്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. അഭിനയ രംഗത്തും ഒരുപാട് പേരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യത്തെ ട്രാന്‍സ് നായിക അഞ്ജലി അമീര്‍ തന്നെ ആയിരിയ്ക്കും. മോഡലിങ് രംഗത്ത് കൂടെ കരിയര്‍ ആരംഭിച്ച അഞ്ജലിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.
നല്ല കോസ്റ്റും അണിഞ്ഞ് ഗ്ലാമറായ ചിത്രങ്ങളാണ് അഞ്ജലി അമീര്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷനാണ് വളരെ ഇന്റെരെസ്റ്റിങ്, ‘വസ്ത്രധാരണത്തില്‍ പ്രകോപിതര്‍ ആയവര്‍ക്ക് വേണ്ടി ഈ ചിത്രങ്ങള്‍ സമര്‍പ്പിയ്ക്കുന്നു’ എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ഇന്റസ്ട്രിയിലുള്ള പലരും ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ബിഗ്ഗ് ബോസ് താരം നവീന്‍ അറയ്ക്കല്‍ ഉള്‍പ്പടെയുള്ളവര്‍ പെടുന്നു. സെക്‌സി ആന്റ് ഹോട്ട് എന്നാണ് പലരുടെയും കമന്റുകള്‍. അഞ്ജലിയുടെ ജീം ബോഡിയാണല്ലോ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
കോഴിക്കോട്ടുകാരിയായ അഞ്ജലി അമീര്‍ തന്റെ സ്വത്വം നിലനിര്‍ത്താന്‍ വേണ്ടി ആദ്യം പോയത് ചെന്നൈയിലേക്കാണ്. അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് ചേക്കേറി. ഒരുപാട് ശസ്ത്രക്രിയകള്‍ നടത്തി പൂര്‍ണമായും ഒരു സ്ത്രീ ആയി മാറുകയായിരുന്നു. പിന്നീട് മോഡലിങിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടു.
മമ്മൂട്ടി നായകനായി എത്തിയ പേരന്‍പ് എന്ന ദ്വിഭാഷ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ചെയ്തുകൊണ്ടാണ് അഞ്ജലിയുടെ തുടക്കം. പേരന്‍പിലെ മീര എന്ന കഥാപാത്രത്തിന് ശേഷം സുവര്‍ണ പുരുഷന്‍, സൂചിയും നൂലും എന്നീ ചിത്രങ്ങളിലും അഞ്ജലി അഭിനയിച്ചു. തെലുങ്കിലും മലയാളത്തിലുമായി പുതിയ സിനിമകളുമായി തിരക്കിലാണ് ഇപ്പോള്‍ അഞ്ജലി അമീർ.
about anjali ameer