Connect with us

പട്ടി കടിച്ചു പറിച്ചതു പോലെയാണ് , വേദന സഹിക്കാനാകുന്നില്ല; ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ഈ സർജറിയ്ക്ക് ഒരുങ്ങിയത് അവളുടെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് , എന്നിട്ട് സംഭവിച്ചത്…; നടുക്കം മാറാതെ സീമാ വിനീത് !

Malayalam

പട്ടി കടിച്ചു പറിച്ചതു പോലെയാണ് , വേദന സഹിക്കാനാകുന്നില്ല; ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ഈ സർജറിയ്ക്ക് ഒരുങ്ങിയത് അവളുടെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് , എന്നിട്ട് സംഭവിച്ചത്…; നടുക്കം മാറാതെ സീമാ വിനീത് !

പട്ടി കടിച്ചു പറിച്ചതു പോലെയാണ് , വേദന സഹിക്കാനാകുന്നില്ല; ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ഈ സർജറിയ്ക്ക് ഒരുങ്ങിയത് അവളുടെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് , എന്നിട്ട് സംഭവിച്ചത്…; നടുക്കം മാറാതെ സീമാ വിനീത് !

ട്രാൻജെൻഡർ ആക്ടിവിസ്റ്റ് അനന്യ അലെക്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഇന്നലെ രാത്രിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട അനന്യ നേരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ ആരോപണം ഉയർത്തിയിരുന്നു.

അനന്യയുടെ മരണത്തിൽ മനം നൊന്ത് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പുകൾ പങ്കുവെക്കുന്നത്. വളരെ ബോൾഡ് ആയി ജീവിതത്തെ നേരിട്ടുവന്ന അനന്യ ഇത്തരത്തിലൊരു മണ്ടത്തരം കാണിച്ചത് വിശ്വസിക്കാനാകുന്നില്ല എന്നാണ് അനന്യയുടെ സുഹൃത്തുക്കൾ പറയുന്നത്.

ഇപ്പോഴിതാ , അനന്യയുടെ അടുത്ത സുഹൃത്തായ സീമ വിനീത് വിയോഗത്തിൽ മനം നൊന്ത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ,

“ഈ ഭൂമിയിൽ എന്തൊക്കെയോ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതത്തിൽ പടപൊരുതി മുന്നോട്ടു പോയവൾ ഇപ്പോൾ പ്രതീക്ഷയറ്റ് ജീവനറ്റ മനുഷ്യ ശരീരമായി ആശുപത്രിയിലെ ഒരു മൂലയിൽ തന്റെ ഊഴവും കാത്തു കിടക്കുന്നു… ജീവിതത്തിൽ മറ്റാരേക്കാളും എന്നേക്കാളുമൊക്കെ എത്രയോ മുകളിൽ ആത്മവിശ്വാസം ഉള്ളവളായിരുന്നു….

എന്തെങ്കിലുo വിഷമഘട്ടങ്ങളിൽ ആദ്യം വിളിച്ചു തിരക്കും സീമേച്ചി എന്താ വിഷയം വിശദമായി അന്വേഷിക്കും , കൂടാതെ ആത്മവിശ്വാസം പകർന്നു തന്നിട്ടാവും സംസാരം അവസാനിപ്പിക്കുന്നതും. കുറച്ചു നാളുകൾക്കു മുൻപ് തിരുവനന്തപുരത്തു വന്നപ്പോൾ ചേച്ചീ ഫ്രീയാണോ കാണാൻ പറ്റുമോ എന്ന് ചോദിച്ചു… ഞാൻ പറഞ്ഞു, വരാം ടാ…

വണ്ടിയുമെടുത്തു പോയി ഒരുപാട് ചുറ്റി ആസാദ് നിന്നും ഭക്ഷണം പാർസൽ വാങ്ങി വണ്ടിയിൽ ഇരുന്നു ഒരുമിച്ചു കഴിച്ചു അതിനു ശേഷം F lounge ൽ കൊണ്ടുപോയി രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തു എന്റെ കയ്യിൽ തന്നിട്ട് എന്നോട് പറഞ്ഞു സർജ്ജറി കഴിഞ്ഞിട്ട് ചേച്ചിക്ക് ഞാൻ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്… ന്ന്.. പിന്നെ എന്നോട് ചേച്ചി ഒരു സന്തോഷവർത്താ ഉണ്ട് ഞാൻ സർജ്ജറിക്കു ഡേറ്റ് എടുത്തു ചേച്ചി പ്രാർത്ഥിക്കണം എനിക്ക് ടെൻഷൻ ഉണ്ട് ചേച്ചി ഞാൻ പറഞ്ഞു ഒന്നും ഇല്ല ടാ സന്തോഷമായി പോയിട്ട് വാ എന്നു പറഞ്ഞു യാത്രയാക്കി…….

അതിനു ശേഷം ഞാൻ അവളെ കാണുന്നത് renai medicity hospital വരാന്തയിൽ ആണ് ഞാൻ വോയിസ്‌ feminization surgery കഴിഞ്ഞു check up ചെയ്യാൻ പോയാ സമയം അവളും ദയഗായത്രിയും ഓടി വന്നു അടുത്തേക്ക് കെട്ടി പിടിച്ചു സംസാരിച്ചു എന്റെ സൗണ്ട് കേട്ട് അവൾ പറഞ്ഞു ചേച്ചിയെ ഈ സൗണ്ടിൽ സങ്കൽപ്പിക്കാൻ പറ്റുന്നില്ല ന്നു ചിലപ്പോൾ ചേച്ചിയുടെ ആ സൗണ്ട് കേട്ട് ശീലിച്ചത് കൊണ്ടാവും എന്നും…. ഞാൻ ചോദിച്ചു മോളെന്താ ഇവിടെ ..?

ഒന്നും പറയണ്ട ചേച്ചീ സർജ്ജറി ചെയ്തു കുളമാക്കി, പട്ടി കടിച്ചു പറിച്ചതു പോലെയാണ് pain സഹിക്കുന്നില്ല എന്നൊക്കെ ഡോക്ടറെ കാണാൻ വന്നതാണ് . ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ആണ് അവൾ ഇത്ര മാത്രം വേദന സഹിച്ചു സർജ്ജറി എന്ന കാര്യത്തിലേക്കു പോകാൻ അവളെ നയിച്ചത് മറ്റൊന്നുമല്ല കുട്ടിക്കാലം മുതൽ അവൾക്കുള്ളിലെ പൂർണ്ണത ആഗ്രഹിച്ച പെണ്ണ് എന്ന പൂർത്തീകരണത്തിന് വേണ്ടി മാത്രമാണ് അവൾ അവളുടെ ശരീരം കീറിമുറിക്കാൻ വിധേയയായത്.. തികച്ചും ഒരു പരാജയം ആയിരുന്നു അവളുടെ ജീവിതത്തിലെ ആ sexual reassignment surgery. ജീവിതത്തിൽ കുട്ടിക്കാലം മുതൽ അവൾ കണ്ട സ്വപ്നങ്ങൾക്ക് ഇന്ന് ഇതാ ഇവിടെ വിരാമം.

ഉള്ളിന്റെ ഉള്ളിൽ ഓരോ കുഴിമാടങ്ങൾ പണിയുന്നവരാണ് നാം കൈപ്പടിയിൽ നിന്നും വഴുതിപ്പോയ നമ്മുടെയൊക്കെ എത്ര എത്ര സ്വപ്‌നങ്ങൾക്ക് മുകളിലാണ് നമ്മുടെ നിസ്സഹായവസ്ഥ മനസ്സിലാക്കാതെ മനുഷ്യൻ എന്നുള്ള പരിഗണന പോലും തരാതെ മറ്റുള്ളവർ അവരുടെ ചീട്ടുകൊട്ടാരം പണിയുന്നത്……..
ഇന്ന് നീ നാളെ ഞാൻ. അനന്യ മോളെ വാക്കുകൾ പറഞ്ഞു നിന്നെ യാത്രയാക്കാൻ കഴിയുന്നില്ല എന്നും ഈ നെഞ്ചിനുള്ളിൽ ഉണ്ടാവും ഞാൻ മരിക്കുവോളം. ആദരാഞ്ജലികൾ അനന്യ, എന്നവസാനിക്കുന്നു സീമയുടെ കുറിപ്പ്.

about justice for ananya

More in Malayalam

Trending

Recent

To Top