News
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം, താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ എന്തായിരിക്കും മറുപടി!; അച്ഛന്‍ അനുരാഗ് കശ്യപിനോട് ചോദ്യവുമായി ആലിയ കശ്യപ്, വൈറലായി വീഡിയോ
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം, താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ എന്തായിരിക്കും മറുപടി!; അച്ഛന്‍ അനുരാഗ് കശ്യപിനോട് ചോദ്യവുമായി ആലിയ കശ്യപ്, വൈറലായി വീഡിയോ
തന്റെ നിലപാടുകള്‍ വ്യക്തമാക്കി അനുരാഗ് കശ്യപ്. തന്റെ മകള്‍ ആലിയ കശ്യപിന്റെ ജീവിതത്തില്‍ തനിക്കുള്ള നിലപാടുകളെ കുറിച്ചാണ് അദ്ദേഹം തുറന്ന് പറയുന്നത്. ഇതേകുറിച്ച് ആലിയ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തെക്കുറിച്ചും, തന്റെ കാമുകനെക്കുറിച്ചുമെല്ലാം തന്റെ ആരാധകര്‍ ചോദിച്ച ചോദ്യങ്ങളാണ് ആലിയ അച്ഛനോടും ചോദിക്കുന്നത്.
ഷെയ്ന്‍ ഗ്രിഗറിയാണ് ആലിയയുടെ കാമുകന്‍. ഇരുവരും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. മുംബൈയില്‍ അനുരാഗിനൊപ്പമാണ് ഇരുവരും താമസിക്കുന്നതും. ഷെയിനിനെ കുറിച്ചുള്ള ചോദ്യത്തിന് ‘എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്. അവന്‍ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവര്‍ക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളില്‍ കൂടെയുണ്ടാവുന്ന ആളാണ്’ എന്നായിരുന്നു മറുപടി.
താന്‍ ഗര്‍ഭിണിയാണെന്ന് പറയുകയാണെങ്കില്‍ എന്തായിരിക്കും മറുപടി എന്ന ചോദ്യത്തിന്, ‘നിനക്ക് അത് വേണമോ എന്ന് ഞാന്‍ ചോദിക്കും, നിന്റെ തീരുമാനം എന്താണോ ഞാന്‍ അതിനോടൊപ്പം നില്‍ക്കും, നിനക്കതിറാമല്ലോ?..ഞാനത് സ്വീകരിക്കും, നീയെടുക്കുന്ന എല്ലാ തീരുമാനങ്ങളും എനിക്കും സമ്മതമാണ്, നിന്റെ തീരുമാനങ്ങള്‍ക്ക് വില നല്‍കേണ്ടി വരുമെന്ന് ഞാന്‍ പറയുമെങ്കിലും ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും” എന്നാണ് അനുരാഗ് മറുപടി നല്‍കിയത്.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും അനുരാഗ് മറുപടി നല്‍കി. ‘എണ്‍പതുകളില്‍ ഞങ്ങള്‍ ചോദിച്ചിരുന്ന ചോദ്യമാണിത്. കോളേജ് കാലഘട്ടത്തിലൊക്കെ ചോദിച്ച ചോദ്യം. ലൈംഗിക ബന്ധത്തിലേക്കും, ലൈംഗികതയിലേക്കും വരുമ്പോള്‍ ഒരാള്‍ അതിനെ മനസിലാക്കിയുള്ള തീരുമാനം വേണം സ്വീകരിക്കാന്‍.
ഒരിക്കലും സമപ്രായക്കാരുടെ അഭിപ്രായവും മറ്റും നോക്കിയാവരുത്. ഞാനൊരു സംഭവമാണെന്ന് കാണിക്കാനായി എന്തെങ്കിലും ചെയ്യുന്നത് നല്ലതല്ല, അതുപോലെ ചിലരുടെ ഇടയില്‍ സ്ഥാനം നേടാനായും ചെയ്യുന്നത് നല്ലതല്ല. നിനക്കത് ചെയ്യണമെന്ന് ശരിക്കും തോന്നുകയാണെങ്കില്‍, നീ അതിന് തയ്യാറാണെങ്കില്‍, നിനക്കൊരാള്‍ ഉണ്ടെങ്കില്‍.. അങ്ങനെ ചെയ്യാം. അതേറെ സ്‌പെഷ്യലായിരിക്കണം.’ അനുരാ?ഗ് പറയുന്നു.
