Social Media
ഈ വിവാഹാഘോഷം വെറും സർക്കസ്, ആത്മാഭിമാനം ഉള്ളതു കൊണ്ടാണ് ഞാൻ അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തിന് പോവാത്തത്; അനുരാഗ് കശ്യപിന്റെ മകൾ
ഈ വിവാഹാഘോഷം വെറും സർക്കസ്, ആത്മാഭിമാനം ഉള്ളതു കൊണ്ടാണ് ഞാൻ അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തിന് പോവാത്തത്; അനുരാഗ് കശ്യപിന്റെ മകൾ
അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രമുഖരും സിനിമാ താരങ്ങളുൾപ്പെടെ രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്തിരുന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇപ്പോഴിതാ അംബാനി കുടുംബത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ആലിയ കശ്യപ്.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്‌ലുവൻസറുമാണ് ആലിയ. ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു. എന്തിനാണെന്ന് എന്നോട് ചോദിക്കരുത്. എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ നിരസിച്ചു.
ആഡംബര കല്യാണത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചുവെങ്കിലും സമ്പന്നരുടെ ജീവിതരീതിയിൽ ആകർഷണം തോന്നിയിട്ടുണ്ട്. അതിനാൽ തന്നെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളും ചടങ്ങുകളുടെ ചിത്രങ്ങളും ഞാൻ താൽപര്യത്തോടെ തന്നെ ശ്രദ്ധിക്കാറുണ്ടെന്നും ആലിയ പറയുന്നു. ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 12ന് ആണ് മുകേഷ് അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം. വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ ഗർബ നൈറ്റ്, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകളിൽ ബോളിവുഡ് താരങ്ങളാണ് പാട്ടും നൃത്തവുമായി നിറസാന്നിധ്യമായത്.
പോപ് താരമായ റിഹാനയെ 74 കോടി രൂപ നൽകി അംബാനി ചടങ്ങിൽ എത്തിച്ചിരുന്നു. 83 കോടി രൂപയെറിഞ്ഞാണ് ഗായകൻ ജസ്റ്റിൻ ബീബറിനെ അംബാനി എത്തിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് ഇതു വരെ പൂർത്തിയായ ചടങ്ങുകളിൽ ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ് ഉൾപ്പടെയുള്ള വമ്പൻമാർ പങ്കെടുത്തിരുന്നു.
ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസമായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. അതിന് ശേഷമാണ് ഇറ്റലിയിൽ ആഡംബര കപ്പലിൽ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. പ്രീ വെഡ്ഡിങ് ആഘോഷത്തിന് മാറ്റുകൂട്ടാനായി പോപ് താരം റിഹാന എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിന് ബീബറും സംഗീത നിശയുമായി എത്തിയിരുന്നു.
മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടിയാണ് റിയാന പ്രതിഫലമായി വാങ്ങിയത്. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപയാണ് അന്ന് ചെലവായത്.