Connect with us

കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും ആര്യ ഇപ്പോഴും പോലീസ് സ്റ്റേഷനില്‍!? മാധ്യമങ്ങള്‍ക്ക് ശ്രദ്ധ മനഃപൂര്‍വ്വം ഒഴിവാക്കി താരം

News

കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും ആര്യ ഇപ്പോഴും പോലീസ് സ്റ്റേഷനില്‍!? മാധ്യമങ്ങള്‍ക്ക് ശ്രദ്ധ മനഃപൂര്‍വ്വം ഒഴിവാക്കി താരം

കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും ആര്യ ഇപ്പോഴും പോലീസ് സ്റ്റേഷനില്‍!? മാധ്യമങ്ങള്‍ക്ക് ശ്രദ്ധ മനഃപൂര്‍വ്വം ഒഴിവാക്കി താരം

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍ തന്നെയാണ് നടന് പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. മാത്രമല്ല, ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ആര്യയും സയേഷയും. ഇരുവരുടെയും വിശേഷങ്ങള്‍ അറിയുവാന്‍ സിനിമാ പ്രേമികള്‍ക്കും ഏറെ ഇഷ്ടമാണ്.

ജര്‍മന്‍ കാരിയായ യുവതി നടന്‍ ആര്യ പറ്റിച്ചു എന്ന് ആരോപിച്ച് രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ കേസില്‍ ആര്യ നിരപരാധിയാണെന്നും സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും കേസ് അന്വേഷണത്തിന് ശേഷം തെളിഞ്ഞിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞുകണ്ട് ആര്യ സോഷ്യല്‍ മീഡിയയിലും എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നടന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി എന്നുള്ളതാണ് പുതിയ വാര്‍ത്ത. കേസും പ്രശ്നവും അവസാനിച്ച ശേഷവും വീണ്ടും ആര്യ പൊലീസ് സ്റ്റേഷനില്‍ എത്തിയത് എന്തിനാവും എന്ന ചോദ്യം ഉയരുന്നു. സെപ്റ്റംബര്‍ 2 ന് വൈകുന്നേരമാണ് ആര്യ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. തന്റെ അഭിഭാഷകന്റെ കാറില്‍ കമ്മീഷണര്‍ ഓഫീസിലെത്തിയ ആര്യ, വിഐപി ഗേറ്റിലൂടെയാണ് അകത്ത് കടന്നത്. മാധ്യമ ശ്രദ്ധ മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു നടന്‍.

മാധ്യമങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും, ആര്യ പുറത്ത് കടക്കുമ്പോഴേയ്ക്കും അവര്‍ എത്തിയിരുന്നു. എന്തിനാണ് കേസ് അവസാനിച്ച ശേഷവും കമ്മീഷണര്‍ ഓഫീസില്‍ എത്തിയത് എന്ന് ചോദിച്ചപ്പോള്‍, ജര്‍മന്‍ യുവതി നല്‍കിയ എഫ് ഐ ആറില്‍ നിന്ന് തന്റെയും അമ്മയുടെയും പേര് ഒഴിവാക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു നടന്റെ പ്രതികരണം.

ആര്യ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എഴുപത് ലക്ഷം രൂപ പറ്റിച്ചു എന്നായിരുന്നു വിഡ്ജ എന്ന യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരുന്നു. ആര്യയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് പരാതി. ആര്യയുടെ സിനിമകള്‍ ബാന്‍ ചെയ്യണം എന്ന ആവശ്യവുമായാണ് വിഡ്ജ എത്തിയിരുന്നത്. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇ-മെയില്‍ വഴി യുവതി പരാതി അയച്ചിരുന്നു.

‘കുടുംബത്തിലെ സാമ്ബത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്യയും അമ്മ ജമീലയും എന്നോട് സാമ്ബത്തിക സഹായം ചോദിച്ചു. അവരുടെ കുടുംബത്തില്‍ ഒരാളാകാനും ഭാവി മരുമകളാകാനും അവര്‍ എന്നെ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഇത് വിശ്വസിച്ചു ഞാന്‍ ആര്യയെ 80 ആയിരം യൂറോ അതായത് ഇന്ത്യന്‍ രൂപയില്‍ 70.5 ലക്ഷം രൂപ അയച്ചു. അവരുടെ തെറ്റായ വാഗ്ദാനത്തില്‍ ഞാന്‍ വിശ്വസിക്കുകയും അവരുടെ വഞ്ചനയ്ക്ക് ഇരയാകുകയും ചെയ്തു. ‘

എന്നാല്‍ നടന്‍ ആര്യ സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് കേട്ടപ്പോഴാണ് ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. എന്റെ പണം തിരികെ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, ആര്യ എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , ആര്യയും , അമ്മ ജമീലയും എന്നെ പലതവണ അധിക്ഷേപിച്ചു. യുദ്ധം കാരണം രാജ്യത്ത് നിന്ന് രാജ്യത്തേക്ക് കുടിയേറുന്ന ‘ശ്രീലങ്കന്‍ നായ’ എന്നാണ് എന്റെ പിതാവിനെ അവര്‍ വിളിച്ചത്’ എന്നുമാണ് യുവതി പറഞ്ഞിരുന്നത്.

ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് സയേഷയും താനും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. അതേസമയം സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു.

2018 ല്‍ പുറത്തിറങ്ങിയ ഗജിനികാന്ത് എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

More in News

Trending