Connect with us

ഷാരൂഖ്-നയന്‍സ് ബോളിവുഡ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു, വൈറലായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍

News

ഷാരൂഖ്-നയന്‍സ് ബോളിവുഡ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു, വൈറലായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍

ഷാരൂഖ്-നയന്‍സ് ബോളിവുഡ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു, വൈറലായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍

ഷാരൂഖ് ഖാന്‍ നായകനായി നയന്‍താര നായികയായും എത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെയില്‍ ആരംഭിച്ചു. ആറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രീകരണത്തിനായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍.

കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.

2018 ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിയ ‘സീറോ’യ്ക്കു ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ ‘പത്താന്‍’ ആണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം.

ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം തമിഴ് ക്രൈം ത്രില്ലര്‍ ചിത്രം ‘നെട്രിക്കണ്‍’ ആണ് നയന്‍താരയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം.

More in News

Trending

Recent

To Top