News
63ാമത് ഗ്രാമി അവാര്‍ഡ്; ചരിത്രം സൃഷ്ടിച്ച് ബിയോണ്‍സി, അമേരിക്കന്‍ ഗായികയുടെ റെക്കോര്‍ഡിനെയാണ് ബിയോണ്‍സി മറികടന്നത്
63ാമത് ഗ്രാമി അവാര്‍ഡ്; ചരിത്രം സൃഷ്ടിച്ച് ബിയോണ്‍സി, അമേരിക്കന്‍ ഗായികയുടെ റെക്കോര്‍ഡിനെയാണ് ബിയോണ്‍സി മറികടന്നത്
63ാമത് ഗ്രാമി അവാര്‍ഡില്‍, ഈ വര്‍ഷം 28 ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച് ബിയോണ്‍സി. 28 ഗ്രാമി അവാര്‍ഡുകള്‍ ഒരുമിച്ച് നേടുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് ബിയോണ്‍സി. അമേരിക്കന്‍ ഗായിക അലിസന് ക്രൗസിന്റെ റെക്കോര്‍ഡിനെയാണ് ബിയോണ്‍സി മറികടന്നിരിക്കുന്നത്. റാപ്പര്‍ മേഗന് ദീ സ്റ്റാലിയന്‍ ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ബില്ലി ഐലിഷ് റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ ഗ്രാമി പുരസ്ക്കാരം സ്വന്തമാക്കി. എവരിതിംഗ് ഐ വാണ്ടട് എന്ന ആല്‍ബത്തിനാണ് പുരസ്ക്കാരം. കഴിഞ്ഞ വര്‍ഷം അഞ്ച് ഗ്രാമി പുരസ്ക്കാരങ്ങള്‍ ആയിരുന്നു ബില്ലി ഐലിഷ് നേടിയത്. ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്ക്കാരം ടെയ്ലര് സ്വിഫ്റ്റ് നേടി. ഫോക്ലോര് എന്ന ആല്‍ബമാണ് താരത്തെ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത്.
മറ്റ് ഗ്രാമി പുരസ്ക്കാരങ്ങള്‍:
മികച്ച ഗാനം: ഐ കാണ്ട് ബ്രീത്ത്- എച്ച്.ഇ.ആര്
മികച്ച പോപ് സോളോ പെര്‍ഫോമന്‍സ്: വാട്ടര്‍മെലന്‍ ഷുഗര്‍- ഹാരി സ്റ്റൈല്‍സ്
മികച്ച ട്രെഡിഷണല്‍ പോപ് വോക്കല്‍ ആല്‍ബം: അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്- ജെയിംസ് ടെയ്ലര്
മികച്ച പോപ് വോക്കല്‍ ആല്‍ബം: ഫ്യൂച്ചര്‍ നൊസ്റ്റാള്‍ജിയ- ഡ്യു ലിപ
മികച്ച റോക്ക് പെര്‍ഫോമന്‍സ്- ബം റഷ്- ബോഡി കൗണ്ട്
മികച്ച റോക്ക് ഗാനം- സ്റ്റേ ഹൈ- ബ്രിട്ടനി ഹൊവാര്‍ഡ്
മികച്ച റോക്ക് ആല്‍ബം- ദ ന്യൂ അബ്നോര്‍മല്‍- ദ സ്ട്രോക്സ്
മികച്ച ആര് ആന്‍ഡ് ബി പെര്മന്സ്: ബ്ലാക് പരേഡ്- ബിയോണ്‍സി
മികച്ച ട്രെഡിഷണല്‍ ആര് ആന്‍ഡ് ബി പെര്‍ഫോമന്‍സ്: എനിതിങ് ഫോര്‍ യു- ലെഡിസി
മികച്ച ആര് ആന്‍ഡ് ബി ഗാനം: ബെറ്റര്‍ ദാന്‍ ഐ ഇമാജിന്‍ഡ്- റോബേര്‍ട്ട് ഗ്ലാസ്പര്
മികച്ച ആര് ആന്‍ഡ് ബി ആല്‍ബം: ബിഗ്ഗര്‍ ലവ്- ജോണ്‍ ലെജന്‍ഡ്
മികച്ച റാപ് പെര്‍ഫോമന്‍സ്: സാവേജ്- മേഗന് ദീ സ്റ്റാലിയന്‍
മികച്ച മെലോഡിക് റാപ് പെര്‍ഫോമന്‍സ്: ലോക്ഡൗണ്‍- ആന്ഡേര്സന് പാക്
മികച്ച റാപ് ഗാനം: സാവേജ്- മേഗന് ദീ സ്റ്റാലിയന്‍
മികച്ച റാപ് ആല്‍ബം: കിംഗ്സ് ഡിസീസ്- നാസ്
മികച്ച ഡാന്‍സ് റെക്കോര്‍ഡിംഗ്: 10%- കായ്ട്രനദ
മികച്ച കണ്ട്രി ആല്‍ബം: വൈല്‍ഡ് കാര്‍ഡ്- മിരാണ്ട ലാബേര്‍ട്ട്
മികച്ച കണ്ട്രി ഗാനം: ക്രൗഡഡ്് ടേബിള്‍- ദ ഹൈവുമന്
മികച്ച ജാസ് വോക്കല്‍ ആല്‍ബം: സീക്രട്ട്സ് ആര് ദ ബെസ്റ്റ് സ്റ്റോറീസ്- കര്‍ട്ട് എല്ലിംഗ്
മികച്ച ലാറ്റിന്‍ ജാസ് ആല്‍ബം: ഫോര്‍ ക്വസ്റ്റിയന്‍സ്
മികച്ച ബ്ലൂ ഗ്രാസ് ആല്‍ബം: ഹോം- ബില്ലി സ്ട്രിംഗ്സ്
മികച്ച മ്യൂസിക് ഫിലിം: ലിന്‍ഡ റോന്സ്റ്റാഡ്: ദ സൗണ്ട് ഓഫ് മൈ വോയിസ്- ലിന്‍ഡ റോന്സ്റ്റാഡ്
