Connect with us

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും, മമ്മൂട്ടിയും പൃഥ്വിരാജും കടുത്ത മത്സരത്തിൽ

Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും, മമ്മൂട്ടിയും പൃഥ്വിരാജും കടുത്ത മത്സരത്തിൽ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും, മമ്മൂട്ടിയും പൃഥ്വിരാജും കടുത്ത മത്സരത്തിൽ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി കടുത്ത മത്സരമാണ് അണിയറയിൽ നടക്കുന്നത്. ആടുജീവിതം, കാതൽ, 2018, ഫാലിമി തുടങ്ങി നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. മമ്മൂട്ടി, പൃഥ്വിരാജ്, പാർവതി, ഉർവശി തുടങ്ങിയവരും മത്സരത്തിനായുള്ള പട്ടികയിലുണ്ട്. അവാർഡുകൾ നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

കഴിഞ്ഞ വർഷം മമ്മൂട്ടിയായിരുന്നു മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഇപ്പോൾ മികച്ച നടനായി കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരി​ഗണിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ആടുജീവിതത്തിലെ നജീബായിെത്തിയ പൃഥ്വിരാജും കട്ടയ്ക്ക് മുന്നിലുണ്ട്.

മമ്മൂട്ടിയപും പൃഥ്വിരാജും തമ്മിലാണ് ഇപ്പോൾ കടുത്ത മത്സരം നടക്കുന്നത്. മികച്ച നടിയ്ക്കായുള്ള പുരസ്കാരത്തിനും മികച്ച മത്സരമാണ് നടക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി തിരുവോത്തും ഉർവശിയും മത്സരിക്കുന്നുണ്ട്. നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ചതിന് അനശ്വ രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.

മാത്രമല്ല, മികച്ച സംവിധായകൻ, സം​ഗീത സംവിധായകൻ തുടങ്ങിയ പുരസ്കാരങ്ങൾക്കും കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. മത്സരത്തിനെത്തിയ 160 ചിത്രങ്ങളിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്.

More in Malayalam

Trending