Connect with us

ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടിമാരായി നിത്യ മേനാേനും മാനസി പരേഖും, മികച്ച നടൻ ആരെന്നോ!!

Malayalam

ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടിമാരായി നിത്യ മേനാേനും മാനസി പരേഖും, മികച്ച നടൻ ആരെന്നോ!!

ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടിമാരായി നിത്യ മേനാേനും മാനസി പരേഖും, മികച്ച നടൻ ആരെന്നോ!!

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി റിഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യാ മേനോനും മാനസി പരേഖും പങ്കിടും.

2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്. ദേശീയ തലത്തിൽ മമ്മൂട്ടി ഫെെനൽ റൗണ്ടിലെത്തിയിരുന്നു. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിച്ചത്.

മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ;

നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ , മാനസി പരേഖ്
ഫീച്ചർ ഫിലിം – ആട്ടം
മലയാള ചിത്രം – സൗദി വെള്ളക്ക
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
കന്നഡ ചിത്രം – കെ.ജി.എഫ് 2
തെലുങ്ക് ചിത്രം – കാർത്തികേയ 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ
ജനപ്രിയ ചിത്രം -കാന്താര

സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)

സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)

സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
മികച്ച ഫിലിം ക്രിട്ടിക് -ദീപക് ​ദുവ
മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)
പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

More in Malayalam

Trending