Connect with us

മികച്ച കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിന് പുരസ്കാരമില്ല, മൂന്ന് ചിത്രങ്ങൾ അവാർഡിന് പരിഗണിക്കാൻ തക്കനിലവാരമുള്ളവയായിരുന്നില്ലെന്ന് ജൂറി വിലിയിരുത്തൽ

Malayalam

ഇന്നായിരുന്നു 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നത്. 160 ചിത്രങ്ങളായിരുന്നു ഇത്തവണ സമർപ്പിക്കപ്പെട്ടിരുന്നത്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ മാറ്റുരയ്ക്കാനെത്തിയ വർഷം കൂടിയായിരുന്നു ഇത്. ചലച്ചിത്ര അവാർഡിൻറെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഏറ്റവും കൂടുതൽ പരി​ഗണനയ്ക്ക് വന്നത്.

ഇതിൽനിന്നുമാണ് പുരസ്കാരത്തിന് അർമായ ചിത്രങ്ങളിലേയ്ക്കും മറ്റ് പുരസ്കാരങ്ങളിലേയ്ക്കും എത്തിയത്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം ചിത്രങ്ങളാണ് കണ്ടത്. ഇതിൽ നിന്ന് 35 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ നാലു ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടിരുന്നത്.

എന്നാൽ ഒരെണ്ണം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാൽ ഫീച്ചർ ഫിലിമായി പരിഗണിക്കാൻ കഴിയില്ല എന്ന് ജൂറി അറിയിച്ചു. ഇതേ തുടർന്ന് ആ ചിത്രത്തെ മാറ്റി. ബാക്കി മൂന്നു ചിത്രങ്ങളും അവാർഡിന് പരിഗണിക്കാൻ തക്കനിലവാരമുള്ളവയായിരുന്നില്ലെന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതോടെ കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിന് പുരസ്കാരമേ ലഭിച്ചില്ല.

അന്തിമപട്ടികയിലെ 38 ചിത്രങ്ങളിൽ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനത്തിനുണ്ടായിരുന്നു. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് മുഖ്യജൂറി ചെയർമാൻ. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവർ മുഖ്യജൂറിയിലും അംഗങ്ങളായിരുന്നു.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

More in Malayalam

Trending