Malayalam
ടിവിയില്‍ റിലീസ് ചെയ്യാനൊരുങ്ങി ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’; വീഡിയോ പങ്കിട്ട് സാനിയ
ടിവിയില്‍ റിലീസ് ചെയ്യാനൊരുങ്ങി ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’; വീഡിയോ പങ്കിട്ട് സാനിയ
ടിവിയില്‍ റിലീസ് ചെയ്യാനൊരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ അയ്യപ്പന്‍ എന്നിവര്‍ നായികാ നായകന്മാരായ ചിത്രം ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’. ടി.വി. യിലാണ് വേള്‍ഡ് പ്രീമിയര്‍ ചെയ്യുന്നത്. ‘സീ കേരളം’ ചാനലിലൂടെയാകും ചിത്രം പുറത്തിറങ്ങുക. തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഇതിനു മുമ്പ് ടൊവിനോ തോമസ് നായകനായ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രമാണ് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ടി.വി.യില്‍ റിലീസ് ചെയ്ത സിനിമ. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമയുടെ സംവിധായകന്‍ ജിയോ ബേബിയാണ് ഈ സിനിമയുടെ സംവിധായകന്‍.
റിലീസ് സംബന്ധിച്ച വീഡിയോ നായിക സാനിയ അയ്യപ്പന്‍ പോസ്റ്റ് ചെയ്തു. ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഉണ്ണിക്കണ്ണനായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ സ്‌ക്രീനിലെത്തുന്നത്.
‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന ഗാനം ഒരുക്കിയ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്.
